എന്തോ പറഞ്ഞു വന്നപ്പോള്‍ ചില ടൈപ്പ് ആള്‍ക്കാരെ പറ്റി പറഞ്ഞു. സ്വന്തം ഇഷ്ടത്തിനു മറ്റുള്ളവര്‍ക്ക് പേരിടുകയും അത് വിളിച്ചു നാട്ടിലെങ്ങും പാട്ടാക്കുന്നതില് റേഡിയോ മാന്ഗോ ഡിപ്ലോമ വാങ്ങിയ ചില വിരുതന്മാരെകുറിച്ചു. അങ്ങനെയുണ്ടാകുന്ന പേരുകള്‍ ആ നാട്ടിന് പുറത്തെ ഇട്ടാ വട്ടത്തില്‍ ഒതുങ്ങി കൂടാരാണ് പതിവ്.
അങ്ങനെയുള്ള ചില പേരുകളെ ബ്ലോഗിലിട്ടു പരസ്യപ്പെടുത്തുന്ന ഞാന്‍ ഒരു വിരുതനല്ലേ എന്നാകും ഇപ്പോള്‍ നിങ്ങള്‍ വിചാരിക്കുക. സാരമില്ല,ഞാന്‍ സഹിച്ചു.
സത്താര്‍ സാര്‍ പറഞ്ഞത് അവരുടെ നാട്ടിലെ ഒരു മുസലിയാരെ കുറിച്ചായിരുന്നു. പള്ളിയും പള്ളിക്കാര്യങ്ങളും ആയി ഇടപഴകിയിരുന്നതിന്റെ ഫലമായിട്ടാകാം, ഈ പറഞ്ഞ കക്ഷിക്ക് ഏതു നമ്പൂതിരിയെ വരെ കണ്ടാലും മുസ്ലിം പേരെ വിളിക്കാന്‍ തോനൂത്രേ! അടി കിട്ടാത്ത അസുഖം അല്ലെ?? പറയാന്‍ വരട്ടെ..ഹിന്ദു മുസ്ലിം മിശ്ര വിവാഹിതരുടെ മക്കള്‍ക്ക് ഇടാന്‍ പറ്റുന്ന പേരാണ്. ഒടുക്കം ഞാന്‍ ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയരുത്.
ആ നാട്ടിലെ പൌരപ്രമുഘനായ ഒരു ഹിന്ദു യുവാവിനെ നമ്മുടെ കക്ഷി പേരുമാറ്റി മുസ്ലിം ആക്കി..ഭാസ്കരന് എന്ന് പേരുള്ള യുവാവിനെ "ഭാസ്ക്രുദ്ധീന്" ആക്കി മാറ്റി..എപ്പടി?? അലാവുദ്ധീന്‍,ജമാലുദ്ധീന്,ഷംസുദീന്‍ അതുപോലെ ഭാസ്ക്രുദ്ധീന്!!!
ഇങ്ങനെ പോയാല്‍ ചന്ദ്രനെ ചന്ദ്രുദീന് എന്നും ശശിയെ ശശിബക്കര് എന്നും വിളിക്കില്ലാനു ആര് കണ്ടു?? ഇന്ഷാ അല്ലാഹ് ..!!!!!!!!
എന്റെ ഒരു പ്രിയ വിദ്ധ്യാര്തിയും മറ്റുള്ളവര്‍ക്ക് പേരിടാന്‍ മിടുക്കനായിരുന്നു. അതും നമ്മളൊന്നും ഇതുവരെ കേള്‍ക്കാത്ത പേരുകള്‍. ക്ലാസ്സിലെ മറ്റൊരു വിദ്ധ്യാര്തിയെ ഇയാള്‍ വിളിച്ചിരുന്ന പേരാണ് " പ്രഗനന്"!!!!!!! കാരണം അന്വേഷിച്ച എന്നോട് ഇയാള്‍ പറഞ്ഞത്.." അവന്ടല്ലോ സാറേ..നെഞ്ഞത്താ പാന്റ്സ് ഇട്വാ..അതും ഇന്സേര്ട്ട് ചെയ്തു വയറും തള്ളി വരണ ആ വരവ് കണ്ടാ??ജ്ജാതി ഗെടി ലെ?"
കണ്ടപ്പോള്‍ എനിക്കും ശരിയാണെന്ന് തോന്നി. ഞാന്‍ എന്റെ അരക്കെട്ടിലേക്കു നോക്കി. വായു ഉള്ളിലേക്ക് വലിച്ചു പിടിച്ചു..ഇനി എനിക്ക് ഇവന് പേരിടണ്ടാ..
അങ്ങനെ ഒരു ദിവസം ക്ലാസ് കഴിഞ്ഞു സംസാരിച്ചു നില്ക്കുമ്പോള് ഈ ചങ്ങാതിയുടെ മൊബൈല്‍ കുരുവി കരയുന്ന ശബ്ദത്തില്‍ റിംഗ് ചെയ്തു. ആരാണെന്നറിയാന്‍ പോക്കറ്റില്‍ നിന്ന് സെല്‍ എടുത്തു നോക്കി,സൈലന്റ് ആക്കി . അന്നേരം എന്നെ കാണിച്ചു മൊബൈല്‍. ഞാന്‍ നോക്കിയപ്പോള്‍ പോകേഷ് കാളിംഗ്.
"പോകേഷോ?? മുകേഷ് എന്ന് കേട്ടിട്ടുണ്ട്..ഇതാരപ്പാ??" ഞാന്‍ ചോദിച്ചു. " ആ..അതേ സാറേ..ഒരു വള്ളി പോട്ട്യെ ഡാവാ..ജ്ജാതി തോയരക്കെടാ വിളിച്ചാ."
ഞാന്‍ ചോദിച്ചു,"അല്ലാ..ഈ പേര്..??" " ഒന്നും പറയണ്ട സ്റ്റാ..മ്മള് ഇട്ട പേരാണ്. ബുട്ട (അച്ഛന്) ഇട്ട വേറെ പേരുണ്ട്. ന്തോണ്ടാ ഈ പേര് ഇട്ടെന്നു അറിയ്വോ സാറിന്? മ്മള് ഇപ്പൊ വെര്‍തെ ന്തൂട്ടെങ്കിലും പറഞ്ഞൂന് വക്ക്..ദീ ചുള്ളന് അത് ആലോയ്ച്ച് പോകച്ച് ആകെ പൊക പരുവാക്കും. അയ്നും വേണ്ടി സീരിയസ്സായിട്ടു ന്തൂട്ട് പറഞ്ഞാലും ഗെടിക്ക് കത്തും."
ഞാന്‍ ഓര്‍ത്തു..കൊള്ളാം..പോകെഷ്..!! ഇവനെ സമ്മതിക്കണം..
പിന്നെ കുറച്ചു കാലത്തേക്ക് ഇയാളെ കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു.
അങ്ങനെയിരിക്കെ ഞാന്‍ മലെയ്ഷ്യക്ക് വരാന്‍ വേണ്ടി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ബോര്‍ഡിംഗ് പാസ്സും വാങ്ങി നില്ക്കുമ്പോള് മറ്റൊരു വിദ്ധ്യാര്തിയെ കണ്ടു. ഞാന്‍ ഇവനോട് നമ്മുടെ പേരിടല്‍ കര്‍മ്മിയെ അന്വേഷിച്ചു.
" ഓന..ഓണ്‍ കാര്ഗോലിണ്ട്. .ഇപ്പൊ തെരക്കിലാവും..ഞാന്‍ വിളിചോക്കാം.." പറഞ്ഞതും ഇയാള്‍ മൊബൈല്‍ എടുത്തു നമ്മുടെ പുലിയെ വിളിക്കാന്‍ നമ്പര്‍ ഡയല് ചെയ്തു. സോണി എരിക്സോന്റെ സ്ക്രീനിലേക്ക് നോക്കിയ ഞാന്‍ ഞെട്ടിപ്പോയി..കാളിംഗ് പെടെഷ്. !!!!!!!!!!!
" ന്താഥ്???" ഞാന്‍ ചോദിച്ചു..
"മിഥുന്റെ നമ്പരാ സാറേ..ഓന് മ്മള് ഒക്കെ കൂടി ഇട്ട പേരാ..പെടെഷ്..എന്ഗ്നിണ്ട്??
ഞാന്‍ പറഞ്ഞു..കൊള്ളാം..എനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല..
" ഓനുണ്ടല്ലോ സാറേ..ജ്ജാതി പേട്യാ പെടക്ക്വാ..അലക്കുന് വച്ചാ ഇങ്ങനിണ്ടോ??"
മിഥുന്റെ കത്തി കേട്ട് നട്ടം തിരിഞ്ഞു കൂട്ടുകാര്‍ ഇട്ട പേരാണ്. "പെടെഷ്.."!!!!!!!!!
കടുവയെ പിടിച്ച കിടുവകള്‍..!!!
ഫ്ലൈറ്റ് വന്നു..ടേക്ക് ഓഫ് കഴിഞ്ഞു..ഞാന്‍ നാടിന്നോടു വിട ചൊല്ലി..അല്‍പ്പം കഴിഞ്ഞപ്പോള്‍ എയര്‍ ഹോസ്റ്റെസ് എമ്ബാര്കേശന് കാര്‍ഡു കൊണ്ട് തന്നു..അതില്‍ പേരിന്റെ കോളത്തില്‍ ഞാന്‍ അറിയാതെ എഴുതി പോയി..
."പെടെഷ്..!!!"
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>..
:)
ReplyDeletehahahahahahahah.......... jathi peda post gedyeeeeee..............
ReplyDeletende vaka thengaaa..... (((((OOOOO))))))
athrekkum vendaayirullu..ith orumathiri "puluesh" style aayipoy....
ReplyDelete