Wednesday, May 11, 2011

""" സാര്‍.....ദിസ് ഈസ് ദ കൌ....""

"അയ്യാ..ഒറ് പസുംപാല്‍ ടീ കൊടുങ്കോ.." ശ്രീ മൂര്‍ത്തിയിലിരുന്നു എന്‍റെ പതിവ് അത്താഴമായ ദോശയും ചെറുപയര്‍ കറിയും അടിച്ചു വീക്കുംബോഴാണ്‌ ഈ അശരീരി. ആരണ്ടാപ്പാ രാത്രി പത്തുമണിക്ക് പസുംപാല്‍ ടീ കുടിക്കണ ചുള്ളന്‍??
ഓര്‍ഡര്‍ കൊടുത്ത അണ്ണാച്ചി പസുംപാല്‍ ടീ ഊതി കുടിച്ചു സ്ഥലം വിട്ടു. ഞാനും ദോശ സാപ്പിട്ട് പറ്റും പറഞ്ഞു പുറത്തിറങ്ങി. ഹെവി ഡിന്നര്‍ ആയോണ്ട് ദഹിക്കാന്‍ വേണ്ടി അല്‍പ്പം നടക്കാമെന്ന് വച്ച് ജലാന്‍ മക്കാലിസ്റ്റെര്‍ വഴി കൊമ്ട്ടാരിനെ ചുറ്റി വരാമെന്ന് വച്ച് നടക്കാന്‍ തുടങ്ങി.
പസുംപാല്‍ ടീ..പസുംപാല്‍ ടീ..എന്‍റെ മനസ്സില്‍ നിന്നും പോകുന്നില്ല ആ വാക്ക്. ഇവിടെ രസ്റ്റൊരന്റില്‍ പസും പാല്‍ ടീക്ക് നല്ല ഡിമാണ്ട് ആണ്. ഞാനോര്‍ത്തു. നാളിതു വരെ ആയി ഒറ് കന്നുകാലിയെപ്പോലും ഇവടെ കാണാന്‍ കഴിഞ്ഞില്ല. നായ്ക്കളും പൂച്ചകളും സ്വയരവിഹാരം നടത്തുന്നത് കാണാം എവിടെ നോക്കിയാലും..
നമ്മുടെ നാട്ടിലാണെങ്കില്‍ പ്രത്യേകിച്ച് തൃശ്ശൂര്‍ ടൌണ്‍ ഹാള്‍ പരിസരത്തു,കൂറ്റന്മാരുടെ സന്കേതമാണല്ലോ..
കേരളവര്‍മ്മ കോളേജില്‍ വിദ്യാര്‍ഥികല്‍ കഴിഞ്ഞാല്‍ അധ്യാപകരെക്കാള്‍ കൂടുതല്‍ കാമ്പസില്‍ മേഞ്ഞു നടക്കുന്നത് പശുക്കളും ആടുകളുമാണ്.
ആര്‍ക്കു വേണ്ടിയോ കാത്തിരുന്ന ഒറ് മാര്‍ച്ച്‌ മാസ പുലരിയില്‍ ഓടിറ്റൊരിയത്തിന്റെ ചുമരില്‍ ഒട്ടിച്ച 'സ; കൊച്ചനിയന്‍ രക്തസാക്ഷി ദിന' ത്തിന്‍റെവെള്ളയും ചുവപ്പും കലര്‍ന പോസ്റ്റര്‍ പ്ലാവില തിന്നുന്ന കൊതിയോടെ രണ്ടു കാലില്‍ ഏന്തി നിന്ന് അകത്താക്കുന്ന ആടിനെ ഞാന്‍ കണ്ടിട്ടുണ്ട്. 'പാത്തുമ്മയുടെ ആടിന് ട്രൌസര്‍ തിന്നാമെങ്കില്‍ എനിക്കെന്താ സഖാക്കളെ പോസ്റ്റര്‍ തിന്നാല്‍' എന്നാ ഭാവത്തില്‍.
ബി കോം ക്ലാസ്സില്‍ നാരായണന്‍ സാര്‍ ക്ലാസെടുക്കുമ്പോള്‍ ക്യാറ്റ്വാക്ക് ചെയ്തുവന്നു ക്ലാസിനുള്ളില്‍ കേറി ചാണകം ഇട്ടു മൂത്രമൊഴിച്ചുപോയ കുട്ടന്‍റെ പശുവിനെ ഓര്‍ത്തുപോയി. (കാനാട്ടുകര വിപിന്‍റെ അയല്‍വാസി കുട്ടന്‍). പരിപാടിയെല്ലാം കഴിഞ്ഞ കുട്ടന്‍റെ പശു "നാരയനമ്മാഷേ, കോളേജില്‍ മേഞ്ഞു നടന്നു ഇഷ്ടമുള്ളിടത്ത് അപ്പിയിടാനുള്ള അവകാശം ഞങ്ങള്ല്ക്പണ്ട് രാജാവ് പതിച്ചു തന്നിട്ടുള്ളതാ, ന്താ സംശയണ്ടോ" എന്ന ഭാവത്തില്‍ സാറിനെ ഒന്ന് നോക്കി സ്ഥലം കാലിയാക്കി. മാഷുണ്ടോ വിടുന്നു?? കുട്ടന്‍റെ അച്ഛന്‍ സുപ്പ്രേട്ടനെ വരുത്തി ചാണകം വാരിച്ചു,ക്ലാസ് കഴുകി വൃത്തിയാക്കിച്ചു. പുപ്പുലി..!!
ഇതേ കുട്ടന്‍റെ പശു കാരണം നമ്മുടെ പിചാമ്പിള്ളി സജിയുടെ ഒരു ജന്മം പാഴായി. ഒരു ദിവസം ലഞ്ച് ബ്രേക്കിന് ശേഷമുള്ള ക്ലാസ്സും കഴിഞ്ഞു അനില്‍ സാര്‍ പുറത്തേക്ക് പോയി. അടുത്തത് രവി സാറിന്‍റെ ക്ലാസ് ആണ്. സാറിന്‍റെ ക്ലാസ് ചുള്ളിമാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്. ചുള്ളന്മാര്‍ക്ക് ഊട്ടിയില്‍ പോയി ആത്മാവിനു ശാന്തി കൊടുക്കാനും ഊട്ടിയിലെ കുളത്തില്‍ നിന്നും ചൂണ്ടയിട്ടു മീന്‍ പിടിക്കാനുമുള്ള ഒരു മണിക്കൂര്‍ ആണ്. എഫ് ഈ ക്ലാസ്സിനു രണ്ടു വാതിലുകളും അഴിയില്ലാത്ത ഊട്ടിയിലേക്ക് തുറക്കുന്ന ജനാലകളും ഉള്ളതാണ് ഞങ്ങള്‍ക്കുള്ള അനുഗ്രഹം.അടിയന്തിര സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ ഈ പറഞ്ഞ സൌകര്യങ്ങള്‍ വേണ്ടവിധം വിനിയോഗിക്കാറുണ്ട്.
അന്ന് പക്ഷെ ഒരു ദുരന്തം സംഭവിച്ചു. അനില്‍ സാര്‍ പോയിട്ടും ചുള്ളന്മാര്‍ ചുള്ളികളും ആയി വാടാ പോടീ വിളികളുമായി നിന്നു. രവി സാര്‍ വരാനുള്ള ടൈം ആയപ്പോള്‍ സജിയൊഴികെയുള്ള ചുള്ളന്മാരെല്ലാം പുറത്തിറങ്ങി..സജി അഥീനിയെ മുക്കില്‍ നിര്‍ത്തി പഞാരയടിച്ചു ഷൈന്‍ ചെയ്തു കൊണ്ടിരിക്കെ അപ്പുറത്തെ ക്ലാസ്സില്‍ നിന്നും രാകേഷ്,ശ്രീമോന്‍,അപര്‍ണ വിളിച്ചു കൂവി.."ദേനാ ഏട്ടന്മാരെ, ആര്‍ കെ (രവി സാര്‍) വരുന്നുണ്ടേ..സ്കൂട്ടായിക്കോ.." ബിബിയും വിപിനും ഞാനും കൂടി സജിയെ മര്യാദക്ക് വിളിച്ചു..വന്നില്ല..അപ്പനും അമ്മയ്ക്കും പെണ്ണിനും വിളിച്ചു..വന്നില്ല.
അഴിയില്ലാത്ത, ഊട്ടിയിലേക്ക് തുറക്കുന്ന ജനാലയുടെ സൗകര്യം മുതലാക്കാനായിരുന്നു സജിയുടെ പ്ലാന്‍. അങ്ങനെ അട്ലാസ് രാമചന്ദ്രന്‍ പറയും പോലെ"ആ ധന്ന്യമുഹൂര്‍ത്തം ആഗതമായി". ആര്‍ കെ വരാന്തയില്‍ എത്തി. സജി മൊബൈല്‍ പോക്കെറ്റില്‍ ഇട്ടു,ജനാല തിണ്ണയില്‍ ചാടി കയറി,ക്ലാസ്സില്‍ എല്ലാര്ക്കും ഫ്ലയിംഗ് കിസ്സ്‌ കൊടുത്ത് ഊട്ടിയിലേക്ക് ചാടാന്‍ റെഡി വണ്ണ്‍....ടൂ..........ത്രീ.....
ഇല്ല..ചാടിയില്ല. ആര്‍ കെ ക്ലാസ്സിലേക്ക് എത്തി. സജിക്ക് ചാടാന്‍ പറ്റിയില്ല. കാരണം.......ദേ നില്‍ക്കുന്നു, ജനാലക്കു തൊട്ടു താഴെ മുറ്റത്ത്‌ കുട്ടന്‍റെ കറുമ്പിപ്പശു. !!! എങ്ങനെ ചാടും?? ചാടിയാല്‍ പശുവിന്റെ പുറത്തു വന്നിരിക്കും.
ആര്‍ കെ ക്ലാസില്‍ കയറി...നോക്കിയപ്പോള്‍ ഉണ്ട് ഒരാള്‍ ഹാണ്ട്സ് അപ് കേട്ടപോലെ കയ്യും പൊക്കി ബാക്കും കാണിച്ചു ജനാലതിണ്ണയില്‍ നില്‍ക്കുന്നു..
" വാട്ടീസ് ദിസ്???ഈസ് ദിസ് ദ വേ യൂ ബീഹേവ് വെന്‍ എ ലെക്ച്ചരെര്‍ കം ടു ക്ലാസ്??? ആര്‍ കെ ചട പാടാ ഇംഗ്ലീഷില്‍...
സജി തിരിഞ്ഞു നിന്നു ആര്‍ കെ യോട് പുതിയതായി എന്തോ കണ്ടെത്തിയ ഭാവത്തില്‍....""" സാര്‍.....ദിസ് ഈസ് ദ കൌ....""
" സൊ വാട്ട്???" ആര്‍ കെ.
സജി..." സൊ നോ..."
അന്നത്തെ ക്ലാസിന്റെ ഒരു മണിക്കൂര്‍ അവനു ഒരു ജന്മം പോലെ പാഴായി എന്ന് പിന്നീട് അവന്‍റെ മുഖം കണ്ടപ്പോള്‍ മനസ്സിലായി.
അന്ന് വ്യ്കീട്ടു പോവാന്‍ നേരത്ത് സജിയെ കണ്ടില്ല. പടിഞ്ഞാറേ കോട്ട എത്തിയപ്പോള്‍ പൊളിറ്റിക്സ് ലെ ഷാലിന്‍ പറഞ്ഞു..."ഡാ..മ്മടെ സജി കൊറച്ചു നേര്‍ത്തെ കല്ലും കൊണ്ട് ഒരു പശുന്റെ പിന്നാലെ ഊട്ടിലിക്ക് ഓടുണ്ട്ടര്‍ന്നുലോ...എന്തൂട്ടാ അളിയാ കേസ്??"..പിന്നെ പറയാമെടാ എന്നും പറഞ്ഞു ഞാന്‍ കിട്ട്യ ബസില്‍ ചാടികേറി.

************* ********************* ************************ ********************** ********************** ***************** ***********
ഞാന്‍ നടന്നു നടന്നു ഒരു കിലോമീറ്റര്‍ അപ്പുറത്ത് ട്യൂണ്‍ ഹോട്ടലിന്റെ അടുത്തെത്തിയിരുന്നു. നടന്ന ക്ഷീണം തീര്‍ക്കാന്‍ അടുത്ത് കണ്ട കടയില്‍ കേറി ഓര്‍ഡര്‍ കൊടുത്തു..."ഒറ് പസുംപാല്‍ ടീ..."

>>>>>>>>>>>>>>>>>>>><<<<<<<<<<<<<<<<<<>>>>>>>>>>>>>>>>>>>>>>>>>>><<<<<<<<<<<<<<<<<<<<<<<<>>>>>>>>>>>>>>>>>>>><<<<<<<<<<<<>>

4 comments:

  1. അറിഞ്ഞതും അറിയപെടതതുമായ ഒരു പാട് കഥകളിലെ ഹിരോ കല്ള്‍ ആണ് കിട്ടാനും സജിഎട്ടനും ഒക്ക്കെ ...അങ്ങനെ ഞാനും ഒരു കഥാപാത്രം ആയല്ലോ..താങ്ക്സ്..എന്നത്തേയും പോലെ നല്ല പോസ്റ്റ്‌

    ReplyDelete
  2. nice one...... ithil paranjittulla... vipin, pinne matte post ile.... sumesh, mesh, prashanthi..... okke enikkariyaam to.... so..avarude okke thani niram manasilaayi....... thanks.....

    ReplyDelete
  3. ha ha..superb ettaa...angane ente perum vannalle ..so happy to see that...iniyum varatte nammude keralavarmayude visheshangal......bibeeshettanum praviettanum sreejiettanum okke kadhapaathrangal aavatteee...

    ReplyDelete