Sunday, May 8, 2011

പരിപ്പുവട

ഓഫീസിലെ അല്ലറ ചില്ലറ പണികളും ,ഫെസ്ബൂകിംഗ്,ഓര്‍ക്കുട്ട്, ചാറ്റിംഗ്, ബ്ലോഗിങ്,മെയില്‍ ചെക്കിംഗ് മുതലായ പ്രധാന പണികളും ചെയ്തു കൊണ്ടിരിക്കുന്ന ടൈമില്‍ പെട്ടെന്നൊരു വെളിപാട്..ആറാം തമ്പുരാനില്‍ യമുനയുടെ കരയില്‍ നിലാവ് നോക്കി കിടന്ന ലാലേട്ടന് ഉണ്ടായതുപോലെ ഹിന്ദുസ്ഥാനി സംഗീതം പഠിക്കനമെന്നല്ല; പിന്നെയോ?? " പരിപ്പുവട" തിന്നാന്‍. നേരെ വച്ച് പിടിച്ചു ശ്രീ മൂര്‍ത്തിയിലേക്ക്. പെനാങ്കില്‍ എവിടെ പരിപ്പുവട?? ശ്രീ മൂര്‍ത്തിയിലെ അണ്ണാച്ചിടെ കയ്യില്‍ നിന്നും മസാല ബോണ്ടയും വാങ്ങി ആസ്വദിച്ചു കണ്ണടച്ച് ഗുമു ഗുമാനു തിന്നുമ്പോള്‍..
ഫ്ലാഷ്ബാക്ക്..!!!!!!അഞ്ചു വര്‍ഷം മുന്‍പത്തെ ഒരു ഫെബ്രുവരി മാസത്തിലെ ഉച്ച ഉച്ചര ഉച്ചേമുക്കാല്‍ നേരം. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ ഫാന്ഗ്ഷനാല്‍ ഇംഗ്ലീഷ് ക്ലാസ് മുറി. കുറച്ചു മുന്‍പ് എല്ലാരും കൂടി കയ്യിട്ടു വാരി തിന്ന ചോറിന്റെയും ബാക്കി ഏമ്പക്കത്തിന്റെയും ക്ഷീണത്തില്‍ ഇരിക്കുമ്പോള്‍ ക്ലാസ്സിലെ പെണ്‍ കൂശ്മാന്ടങ്ങള്‍ക്കും വെളിപാടുണ്ടായി, കോളേജ് കാന്റീനിലെ പരിപ്പുവട തിന്നാന്‍. വിഷയം ചര്‍ച്ചക്കെടുത്തു. അന്നേരം ക്ലാസ്സില്‍ ഉണ്ടായിരുന്നവരെല്ലാം കൂടി പത്തു പന്ത്രണ്ടു പേര്‍ വരും. ക്വാറം തികഞ്ഞു. എല്ലാവരും പ്രമേയം കുരവയിട്ടു പാസ്സാക്കി.
പരിപ്പുവട മോഹം ആദ്യം ഉള്ളില്‍ പൊട്ടി വിരിഞ്ഞ കവിത ഗോട്ഫാതര്‍ സിനിമയിലെ ജഗദീഷ് സ്റ്റൈലില്‍ തൂവാല വിരിച്ചു പിരിവെടുക്കാന്‍ തുടങ്ങി.." ആ..സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടി ഗംഭീരമാകുന്നു..ആര്‍ക്കും ഇടാം എത്ര വേണേലും ഇടാം.." എന്റെ അടുത്ത് വന്നു, "ഏതു പോലീസുകാരന്റെ മോനും ഇടാം. "..ശരി! ഞാനും ഇട്ടു മൂന്നു രൂപ അമ്പതു പൈസ. ഇത് കണ്ടതും അപ്പുറത്തിരുന്ന എന്റെ പ്രിയ കൂട്ടുകാര്‍ കാനാട്ടുകര വിപിന്‍,പിച്ചമ്പിള്ളി സജി,കീഴൂര് ബിബി എന്നെ ഭീമന്‍ രഘു നോക്കും പോലെ നോക്കി. "ഇവിടെ ഒന്ന് പൊകക്കാന്‍(ആത്മാവിനു ശാന്തി കൊടുക്കാന്‍) എന്തേലും വാങ്ങാന്‍ ചില്ലറ ഇല്ലതിരിക്കുമ്പോഴാ അവന്റെയൊരു പരിപ്പുവട പൂതി. തെണ്ടി!!!!!! അന്ക്കെന്താട പുല്ലേ..ഗര്‍ഭമുണ്ടോ?? "
ഞാന്‍ പെട്ട്. പൈസ തിരികെ ചോദിച്ചാല്‍ അവളുമാര്‍ പൈസയും തരില്ല,പരിപ്പുവടയും തരില്ല. സാരമില്ല, എന്റെ ഭാഗം ഇവന്മാര്‍ക്കുകൂടി വീതിച്ചു കൊടുക്കാം എന്നേറ്റു തല്ക്കാലം തടിതപ്പി.
അങ്ങനെ കിട്ടിയ സംഭാവനയുമായി കവിതേം രുക്സാനയും സുജയും കൂടി നൂറു നൂറില്‍ കാന്റീന്‍ ലകഷ്യമാക്കി പാഞ്ഞു. പോയതിന്റെ ഇരട്ടി സ്പീഡില്‍ കയ്യില്‍ പൊതിയുമായി തിരിച്ചെത്തി. ആഹ്ലാദം..സന്തോഷം,പരമാനന്ദം..ആ നേരത്ത് എലാവരും തമ്മില്‍ എന്തൊരു സ്നേഹം!! പങ്കുവയ്പ്പ് തുടങ്ങി. കൂട്ടത്തില്‍ ധനികത്തികളായ ചിലര്‍ രണ്ടെണ്ണം ഓര്‍ഡര്‍ ചെയ്തിരുന്നു. എല്ലാവര്‍ക്കും അവരവരുടെ പങ്കു കിട്ടി.
ഞാന്‍ എനിക്ക് കിട്ടിയത് യേശു ക്രിസ്തുവിനെ മനസ്സില്‍ ധ്യാനിചു ചെറിയ കഷണങ്ങളാക്കി മാറ്റുന്ന നേരത്ത് ദാ വരുന്നു ജുഗാടി ബോയ്സ് . .കല്ലൂക്കാരന്‍ സുമേഷ്,ഒല്ലൂക്കാരന്‍ ഉമേഷ്‌, മണ്ണുത്തി പരട്ടകള്‍ ഉക്കൂസ്,കുന്നംകുളം ശശി. അങ്ങനെ വീതിച്ചു വന്നപ്പോ എന്റെ കാര്യം സ്വാഹ!!!..
പെണ്‍ബുദ്ധികള്‍ പരിപ്പുവടയിലെ പച്ചമുളകും കറിവേപ്പിലയും പോലും കളയാതെ ആസ്വദിച്ചു കഴിക്ക്വാ..കരുമുരാന്..നല്ല മൊരിഞ്ഞ പരിപ്പുവട..ഞാന്‍ വായില്‍ ക്വീന്‍ മേരി ഓടിച്ചു കളിക്കാനുള്ള വെള്ളവുമായി നോക്കിയിരിക്കുന്നു.
പെട്ടെന്ന്..വളരെ പെട്ടെന്നായിരുന്നു എവിടെയൊക്കെയോ തെണ്ടിത്തിരിഞ്ഞു ചെറുവത്താനി കിട്ടന്‍ ക്ലാസ്സിലേക്ക് രംഗപ്രവേശം ചെയ്തത്. നിര്‍ഭാഗ്യമെന്നെ പറയേണ്ടു. എല്ലാവരുടെയും ആമാശയത്തില്‍ എത്തിയിരുന്നു പരിപ്പുവട. ഒരാളുടെ ഒഴികെ. കൂട്ടത്തില്‍ കാശ് കയ്യിലുള്ള പ്രശാന്തിയുടെ. ആദ്യത്തെ വേഗം അകത്താക്കി രണ്ടാമത്തെ ആസ്വദിച്ചു കഴിക്കാന്‍ നേരമാണ് വില്ലന്‍റെ ആഗമനം.
"അതുശെരി,ങ്ങളൊക്കെ കൂടി പര്പ്പ്വട തിന്ന്വാലെ??ട്യേ പ്രശാന്ത്യെ,ഈയ്യും...??നക്ക് തരാണ്ട്,ഐ ...ഒന്നൂല്യെന്കെ മ്മള് ചങ്ങയോളല്ലേ??
പ്രശാന്തി വള്ളുവനാടന്‍ സ്റ്റൈലില്‍ " നീ പോഡാ..ഞാന്‍ തരില്‍ല്യാ.."
കിട്ടന്‍ ചമ്മിയോ??ഇല്ല. ആണുങ്ങള്‍ ഒരിക്കലും ചമ്മരുത്. കിട്ടച്ചാര്‍ എന്നെ നോക്കി.."ഡാ ഈയ്യാ വാങ്ങ്യേ പര്പ്പ്വട? " ഞാന്‍ അല്ല കവിത്യാ വാങ്ങ്യേ എന്ന് പറഞ്ഞു.
"ആ കവിത്യാ? എവടന്നാ വാങ്ങ്യേ ??"
മുളക് കടിച്ചു എരിഞ്ഞ കവിത " കാ..കാന്റ്..കാന്റീന്‍ ന്നു ..ന്തേ..??
"മ്മടെ കാന്റീന്‍ ന്നാ??ചയ്ചില്ലേ??തുപ്പിക്കോ വേഗം..ഉം. "കിട്ടച്ചാര്‍ മുറ്റത്തേക്ക് കൈ ചൂണ്ടി..
പെണ്‍ബുദ്ധികള്‍ ഒത്തൊരുമയോടെ "അയ്നുപ്പോ എന്താ പ്രശ്നം??"
കിട്ടന്‍ തല തല്ലി ചിരിക്കാന്‍ തുടങ്ങി..വീരന്മാരായ പുരുഷ ജനങ്ങള്‍ ഇവനെന്താ ഫിറ്റാണോ എന്നാ ഭാവത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നുണ്ട്.
" അയ്നുപ്പോ ന്താ പ്രശനം ന്നോ?? ഡീ..സാനങ്ങളെ..മ്മടെ കാന്റീനില് ങ്ങന്യാ പര്പ്പ്വട നടാക്കന്നെന്നു അറിയ്വോ ങ്ങക്ക്?" കിട്ടന്റെ പൂഴിക്കടകന്‍..
വനിതകള്‍ അറിയില്ലാന്നു തലയാട്ടി.
കിട്ടന്‍ കാന്റീന്‍ നടത്തിപ്പുകാരന്റെ വേഷ പകര്ച്ചയിലേക്ക്..പരിപ്പ് വേവിക്കുന്നതും,മസാല ചേര്‍ക്കുന്നതും എല്ലാം പറഞ്ഞു. തിളച്ച വെളിച്ചെണ്ണയിലേക്ക് ഇടും മുന്‍പ് ഷേപ്പ് ആക്കുന്നത് കിട്ടച്ചാര്‍ ഭേഷായി അവതരിപ്പിച്ചു. കുഴചു വച്ച മാവെടുത്ത്‌ മുത്തയ്യ മുരളീധരന്‍ ബൌള്‍ ചെയ്യും മുന്‍പ് പന്ത് കയ്യിലിട്ടു തിരിക്കുമ്പോലെ നാല് തിരി....നല്ല ഉരുണ്ട പരുവത്തിലായ മാവിനെ ..ഇനിയാണ് കളി..മ്മടെ കുട്ടേട്ടന്‍ തന്‍റെ വലത്തേ കയ്യില്‍ നിന്നും ഇടത്തേ കക്ഷത്തിലേക്ക് ഒറ്റ വിടല്‍. ചപ്പാത്തി പ്രസ്‌ അമരും പോലെ കുട്ടേട്ടന്റെ കക്ഷത്തില്‍ വച്ച് പരിപ്പുവട അതിന്റെ സുന്ദര രൂപം പ്രാപിക്കുന്നു. അവിടന്ന് നേരെ വെളിച്ചെണ്ണയിലേക്ക്. ..പ്ലും..സ്ശ്ശീ...
ജലജ മിസ്സിന്‍റെ ക്ലാസ് കേള്‍ക്കുന്ന ആകാംക്ഷയോടെ കിട്ടന്റെ ക്ലാസ് കേട്ടിരുന്ന എല്ലാവരും തരിച്ചിരുന്നുപോയി.
മൌനം..നിശ്ശബ്ദത..ശ്മശാനമൂകത. ഘ്വാ...രാഗേന്ദു ഫെബ്രുവരിയിലെ പൂക്കലമിട്ടു. പ്രശാന്തി കയ്യിലിരുന്ന പാതി കടിച്ച പരിപ്പുവട ബേസ്ബോള്‍ ഏറുകാരനെ പോലെ പുറത്തേക്ക് ഒറ്റ ഏറു കൊടുത്തു.
സംസ്കൃത ക്ലാസ്സിലെ വധവും കഴിഞ്ഞു പുറത്തേക്കിറങ്ങി വന്ന ടീച്ചറുടെ മണ്ടക്കിട്ട് കൊണ്ട് പ്രശാന്തിയുടെ ത്രോ.
പിന്നെ പറയണോ ബാക്കി?? പൊതുവേ തല്ലിപ്പൊളികലായ എഫ് ഇ പിള്ളേര്‍ വേറൊരു ഡിപ്പാര്‍ട്ട്മെന്റിലെ ടീച്ചറെ പരിപ്പുവടക്കെറിഞ്ഞു പോലും..കലാപം..ബഹളം..സമരം..പിക്കെട്ടിംഗ്..മീറ്റിംഗ്,,മാപ്പ് പറച്ചില്‍..
* * * * * * * * * * * *

ഒട്ടും മനസ്സിലാവാത്ത ഭാഷയില്‍ ആരോ മുന്നില്‍ നിന്ന് എന്തോ പറഞ്ഞു.,ചുമലില്‍ തട്ടി വിളിച്ചു. ശ്രീ മൂര്‍ത്തിയിലിരുന്നു മുന്നില്‍ ഒരു ഗ്ലാസ് ചൂടാറിയ മൈലോയും പാതി കഴിച്ച മസാല ബോണ്ടയും എന്നെ തുറിച്ചു നോക്കി. നല്ല പ്രാന്തന്‍..തന്നെയിരുന്നു ചിരിക്കുന്നു..ഞാന്‍ ചുറ്റും നോക്കി. ശ്രീ മൂര്‍ത്തിയിലെ അണ്ണാച്ചികളും നാനാജാതി വര്‍ണ്ണത്തിലുള്ള പല ദേശക്കാരും ഭാഷക്കാരും എന്നെ തന്നെ നോക്കി നില്‍ക്കുന്നു. ഞാന്‍ ചൂടാറിയ മൈലോ ഒറ്റവലിക്ക് കുടിച്ചു കൌന്റെരില്‍ ചെന്ന് രണ്ടര രിന്ഗ്ഗിട്ടു കൊടുത്തു ബാക്കി വാങ്ങാതെ സ്റ്റൈലില്‍ കൂളിംഗ്‌ ഗ്ലാസ്സും വച്ച് ലോരോന്ഗ് മക്കളിസ്റെര്‍ ലകഷ്യമാക്കി നടന്നു..ഞാന്‍ ചമ്മിയില്ല..വീണത്‌ വിദ്യ ആക്കാന്‍ ഒരു രക്ഷയുമില്ല,ഇങ്ങനെ നടക്കുന്നതൊഴിച്ചു. ....


വാല്‍ കഷ്ണം.: ക്ലാസ്സിലെ പിന്‍ ബുദ്ധികളായ പെണ്‍കുട്ടികളെ പറ്റിക്കാന്‍ വേണ്ടി കിട്ടച്ചാര്‍ ഉണ്ടാക്കിയ കഥയാണ് ഈ കഥ. യാഥാര്‍ത്യവുമായി ഇതിനു പുലബന്ധം പോലുമില്ല. കേരളവര്‍മ്മയില്‍ പഠിച്ചവരും,ഇപ്പോള്‍ പഠിക്കുന്നവരും,ഇനി പഠിക്കാന്‍ ആഗ്രഹിക്കുന്നവരും ഇനിയും ധൈര്യമായി ഇഷ്ടം പോലെ കാന്റീനിലെ പരിപ്പ് വട വാങ്ങി കഴിചോലൂ. അത് പരിശുദ്ധം ആണ്.

വിശ്വാസം ....അതല്ലേ....എല്ലാം???

7 comments:

  1. ബ്ലോഗ്ഗിഷ്മന്‍ ഭവ: ഞാന്‍ തന്നെ തേങ്ങ അടിച്ചിട്ടുണ്ട്. ഇനിം പോരട്ടെ കഥകള്‍. ജങ്ങളെ കൂടെ ഓര്‍ക്കണേ!

    ReplyDelete
  2. അടുത്ത കഥയില്‍ നിങ്ങളും ഉണ്ടാകും..

    ReplyDelete
  3. 1st thenga njan adikkamalle appo....... (((((((( OOOOOO )))))))))

    kollaaaam........ paripuvada kalakki....ithu pole palarum pala storiesum paranju enneyum pattikkan nokkind....bt ithalla ithinde appuram kettalum namukkenthu prasnam......?????

    ReplyDelete
  4. haha...kalakki machoooo,,nammade tuttoonem koodi koottu, blog manorama pole ettavum kooduthal prajaramulla blog aakum,, :)

    ReplyDelete
  5. arun ettaa...super..ithrayum pratheekshichilla...inyum pratheekshikkunnu,athil achante makkalum,kainoor pig farm um okke venam tto

    ReplyDelete
  6. goooooooooooooood. bakki ellarum evide????????????????

    ReplyDelete