കാലം മറന്നു വച്ച പലതും പിന്നെ ഒരുനാള്‍ ഓര്‍മ്മയ്ക്ക് കൂട്ടായി വരും...ആരോരും അടുത്തില്ലാത്ത നേരത്ത്..പുറത്തു ചാറ്റല്‍ മഴ പെയ്യുമ്പോള്‍ കിനാക്കള്‍ അടുക്കി വച്ച ഭാണ്ഡം തുറന്നു വളപ്പൊട്ടുകളും മയില്‍പീലി തുണ്ടുകളും വീണ്ടും വീണ്ടും എണ്ണി നോക്കുന്ന കുട്ടിയുടെ കൌതുകത്തോടെ ഞാനും...പിന്നെ എന്റെ ഈ സമ്പാദ്യങ്ങളും...
Thursday, May 26, 2011
Tuesday, May 24, 2011
സല്‍മാന്‍ ഖാനില്‍ നിന്ന് ആലുംമൂടനിലേക്ക് ഒരു പരിണാമ ദൂരം.
എന്ത് കീ വേണേലും ഉണ്ടാക്കാം..പക്ഷെ ലിവന്മാരുടെ പേര് കമ്പ്യൂട്ടറില്‍ അടിച്ചു സേവ് ചെയ്യലാണ് പണി..ആണോ പെണ്ണോ എന്ന് അറിയാത്തവിധം പേരുകള്‍. തെങ്ഗ് ഹുയി ലീ..തെങ്ങും കവുങ്ങും പ്ലാവും ഒക്കെയുണ്ട്. ഇവന്റെയൊക്കെ സ്വന്തം തന്തക്കു പോലും നോക്കിയല്ലാതെ വായിക്കാന്‍ പറ്റാത്ത പേരുകള്‍.
മച്ചാ..ബ്രഹൂ..ബ്രഹൂന്റെ അച്ഛാ...മോഹനേട്ടാ...ഇത്രനാളും ഞാന്‍ കരുതിയത് എന്തിനാണ് മോഹനേട്ടന്‍ മോന് ഇങ്ങനെ പേരിട്ടത് എന്നാണ്. ഇപ്പൊ മനസ്സിലായി അതൊന്നും അത്ര വല്യ സംഭവം അല്ല എന്ന്..അഥവാ അത് സംഭവമായെങ്കില്‍ തന്നെ അതുകൊണ്ട് ഉപകാരമല്ലേ ഉണ്ടായുള്ളൂ??
പ്രിയപ്പെട്ടവരേ..ആ കഥ ഇങ്ങനെ...
എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരന്‍..സകലവിധ ജബല്സകള്‍ക്കും എന്‍റെ നിഴല്‍ പോലെ കൂടെ നില്‍ക്കുന്നവന്‍, അവന്നാണ് ഈ കഥയിലെ ഹീറോ.
സല്‍മാന്‍ഖാനെ പോലെ നെഞ്ചും വിരിച്ചു നടന്നവന്‍ ആലുംമൂടനെ പോലെ പതുങ്ങി പതുങ്ങി നടക്കേണ്ടി വന്ന കഥ..
നമ്മുടെ ഹീറോ എഞ്ചിനീയര്‍ ആവണമെന്ന മോഹവുമായി കൊടകര സഹൃദയ കോളേജില്‍ പഠിക്കുന്ന (എന്ന് ഭാവിക്കുന്ന ) കാലം. പി. സി ,തോമാച്ചന്റെ വായില്‍ നിന്നും നിലത്തു വീണ മുത്തുകളെല്ലാം പെറുക്കി കൂട്ടി എന്ട്രന്‍സ് എന്ന നൂലാമാല എങ്ങനെയൊക്കെയോ ചാടിക്കടന്ന ചില ബുജികളുടെ ഹീറോ ആയി വിലസുന്ന കാലം. മൂന്നാം സെമസ്റ്റെരിന്റെ ക്ലാസ് തുടങ്ങിയിരുന്നു...ശകുനപ്പിഴ പോലെ വരുന്ന സീരീസ് ടെസ്റ്റുകളെയും ഇടി വെട്ടിയവനെ കടിക്കാനായി പാമ്പായി വരുന്ന യൂനിവേര്‍സിട്ടി പരീക്ഷകളെയും മനസ്സാ ശപിച്ചു കൊണ്ട് കോളേജിലെ കലെഴ്സിനെ റൂട്ട് ആക്കാനുള്ള ഫോര്‍മുലകള്‍ കുത്തികോറി നടക്കുന്ന സമയത്താണ് കോളേജില്‍ പുതിയ ബാച്ച് വിദ്ധ്യാര്തികള്‍ എത്തിയത്.
പിന്നെ പറയേണ്ടല്ലോ..പക്ഷെ അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും കോളേജിലെ പിള്ളേര്‍ക്ക് പൂച്ചയുടെമുന്നില്‍ ഒണക്കമീന്‍ വച്ചിട്ട് തിന്നരുത് എന്ന് പറഞ്ഞപോലെ ആണ്. (അച്ചന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കുംഅസൂയയാണെന്ന് പൊതുവേ പറച്ചില്‍)
അങ്ങനെ നിയന്ത്രണങ്ങളെല്ലാം മാറിയപ്പോള്‍ സീനിയേഴ്സ് ജൂനിയേഴ്സിനെ പരിചയപ്പെടല്‍ തുടങ്ങി. പെണ്‍കുട്ടികളെ സൌമ്യതയോടെ സംസാരിച്ചു മധുരം പുരട്ടി തേനില്‍ മുക്കി ശര്‍ക്കരപ്പാവോഴിച്ചു തണുപ്പിക്കുക. ജൂനിയര്‍ ആണ്‍കുട്ടികള്‍ ഷൈന്‍ ചെയ്യാതിരിക്കാന്‍ അവന്മാരെ പെണ്‍മാനികള്‍ക്ക് മുന്നില്‍ നാറ്റിക്കുക. ഇതാണ്പരിചയപ്പെടലിന്റെ ചുരുക്ക രൂപം.
ഒന്നര വര്‍ഷമായി തന്റെ പേരിന്‍റെ പ്രത്യേകത കൊണ്ട് ക്യാമ്പസിന്റെ രോമാഞ്ചമായ നമ്മുടെ ഹീറോ തന്റെശിന്കിടികളോട് കൂടി ഒരു ദിവസം പതിവ് പരിചയപ്പെടലിനു ഇറങ്ങി. കമ്പ്യൂട്ടര്‍ സയന്‍സിലെ ഒരുകിളിച്ചുണ്ടന്‍ മാമ്പഴത്തെ കല്ലെറിഞ്ഞു വീഴ്ത്താനായി ക്ലാസ്സ് റൂമില്‍ കയറി. ഒട്ടും മോശമാക്കിയില്ല. എല്ലാംപ്രുത്വിരാജ് സ്റ്റൈല്‍..കാല് കൊണ്ട് കസേര വലിച്ചിട്ടു മാമ്പഴത്തെ വിളിച്ചു വരുത്തി അതില്‍ ഇരുത്തി,വലത്തെകാല്‍ അപ്പുറത്തെ ഡെസ്കില്‍ കയറ്റി വച്ച് ബബിള്‍ ഗം ചവച്ചുകൊണ്ട് കൊടുത്തു ആദ്യത്തെ ഏറു.
"മോള്‍ടെ പേരെന്താ??"
"നീലിമ"
" ഓഹോ..നീലിമയെന്ന പേരും വച്ച് കറുത്ത ചുരിദാര്‍ ഇട്ടു വരാവോ മോളെ?? എന്താ ഒരു ഡ്രസ്സ് സെന്‍സ്ഇല്ല്യാത്തെ ഇപ്പോളത്തെ കുട്ട്യോള്‍ക്ക്??"
ക്ലാസില്‍ എല്ലാവരും ഈ രംഗങ്ങള്‍ നോക്കികാണുന്നു. തല്‍പ്പരകക്ഷികളായ ചിലര്‍ക്ക് ഇപ്പൊ തന്നെനീലിമയെകൊണ്ട് പബ്ലിക് ആയി തുണി മാറ്റിക്കുമോ എന്നാണു അറിയേണ്ടത്. പക്ഷെ അതുണ്ടായില്ല.
നായകന്‍ " അപ്പൊ മോളെ..ഇന്ന് ബ്ലാക്ക് ഇട്ടു വന്നോണ്ട് നിന്റെ പേര് ബ്ലാക്കിമാ. ന്താ..ബ്ലാക്കിമാ..എല്ലാരുംപറഞ്ഞേ..ബ്ലാക്കിമാ..." എല്ലാരും കോറസ്സ് പാടി...
"മോള്‍ നാളെ റെഡ് ഇട്ടോണ്ട് വന്നാല്‍ മോള്‍ടെ പേര് റെടിമ...കേട്ടോ മോളൂ..??"
മോള്‍ തല കുലുക്കി. നായകന്‍ വീണ്ടും.."ചേട്ടന്‍ മോള്‍ക്ക് നല്ലൊരു പേര് പറഞ്ഞു തന്നിട്ട് മോളെന്താ ചേട്ടന്റെപേര് ചോദിക്കാത്തെ??അതല്ലേ അയ്ന്റെയൊരു മര്യാദ??"
ഒട്ടും വൈകിയില്ല. "ന്താ ഏട്ടന്റെ പേര്??"
നായകന്‍ എട്ടു ദിക്കും പൊട്ടുമാറു ഗര്‍ജിച്ചു. "ബ്രഹു....!!!!!!!"
"ബ്രഹു??ബ്രഹുവോ?? " കുട്ടി ചിരിക്കാന്‍ തുടങ്ങി...എല്ലാവരും അന്തം വിട്ടു നോക്കി നില്‍ക്കെ ബ്രഹു ശിന്കിടിയോടു പറഞ്ഞു..:ഗോവിന്ദന്കുട്ടി..കുട്ടി ചിരി നിര്‍ത്തനില്ല.
എന്ത് പേരാ ചേട്ടാ ഇത്??
ബ്രഹുവിനു മറുപടി പറയാന്‍ കഴിഞ്ഞില്ല. അതിനും മുന്‍പ് ശിന്കിടികളില്‍ ഒരാള്‍ ചാടി വീണു..
"അതായത് കുട്ടി..ബ്രഹു...ബ്രാസിയരിന്റെ ബ്ര.......ഹൂക്കിന്റെ ഹു....നിങ്ങളൊക്കെ അല്ലെ ഇതൊക്കെഅറിഞ്ഞിരിക്കേണ്ടത്??"
എന്നിട്ട് ആ ശുപ്പാണ്ടി ജഗദീഷ് നില്ക്കുംപോലെ നെഞ്ചും വിരിച്ചു ഒറ്റ നില്‍പ്പ്. ബ്രഹു അവന്റെ നെഞ്ചുനോക്കി ഒറ്റചവിട്ട്. $#$^&%^&^$@^...അവിടെ രംഗത്തിനു കര്‍ട്ടന്‍ വീഴുന്നു.
വാര്‍ത്ത കാട്ടുതീ പോലെ പരന്നു. അങ്ങനെ സല്‍മാന്‍ ഖാനായി നടന്നവന്‍ ആലുംമൂടനെപോലെ പതുങ്ങിനടക്കാറായി. പക്ഷെ..ആ നഷ്ടത്തിലും അവനൊരു കൂട്ടുകാരിയെ കിട്ടി...അവളെയും സ്വന്തമാക്കി ഹീറോ ആയിസസുഖം വാഴുന്നു എന്റെ പ്രിയ സുഹൃത്ത്..
................... ......................... ....................... ....................
പൂമാല റോഡിലെ ബ്രഹുവിന്റെ വീട്ടു മുറ്റത്തു നിന്നും ഓര്‍മ്മകള്‍ ലോരോന്ഗ് മക്കാളിസ്റ്റെരില്‍ ഓഫീസ് റൂമില്‍ലാന്ഡ് ചെയ്തപ്പോള്‍ മോണിട്ടറില്‍ മിനിമൈസ് ചെയ്തു കിടന്ന ഫേസ് ബുക്ക് വിന്‍ഡോ മിന്നുന്നു. മുഹമ്മദ്‌തുഫെയ്ല്‍ സെന്റ് യൂ എ മെസ്സേജ്. ..
" അളിയാ...ഹൌ ഈസ് മലേഷ്യ??? നല്ല കിടിലന്‍ പീസുകളൊക്കെ ഒണ്ടോ???"
അയാട്ടക്ക് എറണാകുളം സാറ്റത്തില്‍ പഠിക്കുമ്പോള്‍ ചിന്നുവിനെ പരിചയപ്പെടാന്‍ പോയ തുഫെയ്ളിനോട് ചിന്നുചോദിച്ചു.."ഇയാള്‍ടെ പേരെന്താ??"
"മുഹമ്മദ് തുഫെയ്ല്‍ ...."
"എന്ത്?? മിസ്സൈലോ???"
തുഫെയ്ല്‍ പുലിയായിരുന്നു..അവന്‍ പറഞ്ഞു..അല്ലാ..വാ....%^%^&%......
ഞാന്‍ എ പി ജെ അബ്ദുല്‍ കലാമിനെ മനസ്സിലോര്‍ത്തു മറുപടി കൊടുത്തു..
"ഐയാം ഫൈന്‍ അളിയാ..പീസുകളുടെ ചാകര തന്നടെയ്..."
.....>>>>>>>>>>>>>,<<<<<<<<<<<<<<<<<<<<<<>>>>>>>>>>>>>>><<<<<<<<<<<<<,<<
Thursday, May 19, 2011
".....ദേവീ...അയ്യോ...അമ്മേ...."
താണിക്കുടത്തമ്മേ..മച്ചാട് ഭഗവതി..പതിയാര്കുലങ്ങര ദേവി..കാത്തു രക്ഷിക്കണേ..!!!
ഗ്രാമീണ സൌന്ദര്യം തുളുമ്പുന്ന മലയാള സിനിമകളിലെ ഒരു അവിഭാജ്യ ഘടകമാണല്ലോ വെളിച്ചപ്പാട്(കോമരം). ചുവന്ന പട്ടുടുത്തു മുടിയും നീട്ടി വളര്ത്തി അരമണി കിലുക്കി,ഒരു കയ്യില്‍ ചിലമ്പും മറു കയ്യില്‍ വാളും ആയി വരുന്ന വെളിച്ചപ്പാടിനെ മിക്ക ചിത്രങ്ങളിലും വേണ്ടവിധം ഉപയോഗിച്ചിട്ടുണ്ട്. പെട്ടെന്ന് മനസ്സിലേക്ക് വരുന്നത് പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ ജഗതിയെയാണ്. തിളക്കം എന്ന ചിത്രത്തിലെ കൊച്ചുപ്രേമന് വെളിച്ചപ്പാടിനെയും ഓര്ക്കാതെ വയ്യ.
ഭഗവതിയുടെ പ്രതിനിധികളത്രേ വെളിച്ചപ്പാട്. വീട്ടില് എല്ലാവര്ഷവും പറ നിറക്കാറുണ്ട്. താണിക്കുടം ക്ഷേത്രത്തിലെയും പതിയാര്കുലങ്ങര ക്ഷേത്രത്തിലെയും. വെളിച്ചപ്പാടും,സഹായിയും,അമ്പല കമ്മിറ്റിക്കാരും മേളക്കാരുമായി പത്തിരുപതു പേര് ഉണ്ടാകും. വീട്ടില് അമ്മ നെല്പ്പറ ചെരിഞ്ഞു കഴിഞ്ഞാല്‍ വെളിച്ച
പ്പാട് അതിനെ മൂന്ന് വലം വച്ച് വാള്ത്തല പറയിലെ നെല്ലില്‍ കുത്തിനിര്‍ത്തി അരമണി കിലുക്കി കണ്ണടച്ച് ധ്യാനിക്കും. അതുവരെയുള്ള മേളം നിര്ത്തി കൂട്ടത്തിലൊരാള്‍ ദേവി സ്തുതി ചൊല്ലും. അതോടെ വെളിച്ചപ്പടിന്റെയുള്ളിലേക്ക് ഭഗവതി കുടിയേറും. കയ്യിലെടുത്ത നെല്ല് എല്ലാവരുടെയും മേലേക്ക് വാരി വിതറി അരുളപ്പാട് നടത്തും. ആ നേരത്ത് അരമണിയും ചിലമ്പും പരമാവധി ഉച്ചത്തില്‍ കിലുക്കും. കേള്ക്കുന്നവര്ക്ക് അരുളപ്പാട് മനസ്സിലാവാതിരിക്കാന് ആണത്രേ..എല്ലാവരെയും പട്ടു കൊണ്ട് തലോടി ദക്ഷിണയും വാങ്ങി,ഭഗവതി ശരീരത്തില്‍ നിന്നൊഴിഞ്ഞാല്‍ വെളിച്ചപ്പാട് കാജാ ബീഡിയും കത്തിച്ചു പുറകിലെ കക്കൂസിലെക്കോടും. എല്ലാവര്ഷവും പറക്കാര്ക്ക് നാല് മണി ചായ തറവാട്ടിലാണ്. ചായ ബ്രേക്ക് വെളിച്ചപ്പാടിനു ഡൌണ്‍ ലോഡിംഗ് ബ്രേക്ക് കൂടിയാണ്.
കഴിഞ്ഞ രണ്ടു വര്ഷമായി പതിയാര്കുലങ്ങര ക്ഷേത്രത്തിലെ പറക്ക് വെളിച്ചപ്പാട് ഉണ്ടായിരുന്നില്ല. ഒരു വശം തളര്ന് കിടപ്പിലാനെന്നു പറഞ്ഞു കമ്മിറ്റിക്കാര്‍. എവിടെയോ തുള്ളാന്‍ പോയപ്പോള്‍ ഭഗവതി കയറി തുള്ളിക്കൊണ്ടിരിക്കെ,ബി പി കൂടി വീണു. ഈ വെളിച്ചപ്പാടിന്റെ അരുളപ്പാട് ചിലതൊക്കെ മനസ്സിലാവാറുണ്ട്. അവസാനമായി ,ഒന്നും പേടിക്കണ്ടാ,ഞാന്‍ നോക്കിക്കോളാം,പോരെ പെണ്ണും പിള്ളേ എന്ന് കുടുംബ നാഥയോട് ചോദിക്കാറുണ്ട്. നിത്ത്യവും ദേവിയെ ഉപാസിക്കുന്ന വെളിച്ചപാടിന് ഈ ഗതിയായല്ലോ എന്ന് അമ്മ പറയാറുണ്ട്.
അടിതെറ്റിയാല്‍ വെളിച്ചപ്പാടും വീഴും എന്ന് മനസ്സിലായി വേറൊരു സംഭവം ഉണ്ടായപ്പോള്‍.
തൃശ്ശൂരിലെ മച്ചാട് മാമാങ്കം പ്രസിദ്ധമാണ്. കുതിര വേല ആണ് പ്രധാന ആകര്ഷണം. മാമാങ്കത്തിന് മുന്നോടിയായി മച്ചാട് ഭഗവതി തട്ടകത്തെ എല്ലാ വീടുകളിലും എത്തി പറയെടുക്കുന്ന ആചാരം ഉണ്ട്. ആ പറ പുറപ്പാട് തന്നെ സംഭവ ബഹുലമാണ്. സാധാരണ പോലെ ഇവിടത്തെ വെളിച്ചപ്പാട് നടന്നല്ല വരിക,സഹായികള്‍ ചുമലില്‍ ഏറ്റി പാടത്തൂടെയും വരമ്പില്‍ കൂടിയും ടാറിട്ട റോഡിലൂടെയും കുന്നും മലയും പുഴയും താണ്ടി ഓടിവരും. അതും രാത്രി നേരത്താകും വെളിച്ചപ്പാടും പരിവാരങ്ങളും എത്തുക.
അങ്ങനെ ഒരു വര്ഷം എന്റെ ബന്ധുവീട്ടില്‍ മച്ചാട് പറ വരുന്നതിന്റെ ഒരുക്കങ്ങളൊക്കെ ശരിയാക്കി കാത്തിരിക്കുമ്പോള്‍ ദൂരെ നിന്നും ശബ്ദം കേട്ടു.
"ച്ലും പ്ധിം ...ക്ലിം കളും..ഡും.."
പുതിയ വീടിന്റെ മിനുസമുള്ള മാര്‍ബിള്‍ തറയില്‍ നമ്മുടെ വെളിച്ചപ്പാടെട്ടന്‍ നടുവും കുത്തി വീണു".....ദേവീ...അയ്യോ...അമ്മേ...."
സഹായികളുടെ ചുമലില്‍ ഇരുന്നു രാജകീയമായി വന്ന വെളിച്ചപ്പാട് അടുത്ത വീട്ടിലെ അശോകന്‍റെ ഓട്ടോറിക്ഷയില്‍ മിന്നാരം സിനിമയില്‍ ജഗതി പറയും പോലെ നിലവിളി ശബ്ദവും ഉണ്ടാക്കിയാണ് പോയത്.
ഇവിടെ ആരെ പഴി ചാരും?? പുതിയ വീടിനു മാര്‍ബിള്‍ പാകിയ വീട്ടുടമയെയോ,അതോ വെളിച്ചപ്പാടിന്റെ വിധിയെയോ???
വാല്‍കഷ്ണം; എഷ്യാനെറ്റ് ന്യൂസ് ന്റെ ഇടയ്ക്കു ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് കൊട്ടിയം,ചിറയിന്‍കീഴ് എന്നാ പരസ്യ വാചകം കേള്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ വേറൊരു ശബ്ദം കേള്‍ക്കാം. അമ്മേ..ദേവീ......