Sunday, February 12, 2012

ചില നേരത്തെ പ്രണയം


പ്രണയിക്കാനും ഒരു ദിനം വേണോ എന്ന് എന്റെ മനസ്സിലെ നിഷേധി എന്നോട് തന്നെ ചോദിച്ചത് ആറു വര്ഷങ്ങള്ക്കു മുന്പ് കോളേജ്

കാന്റീനില്നിന്നും ബി കോം ക്ലാസ്സ് വഴി ഇംഗ്ലീഷ് ഡിപ്പാര്ട്ട്മെന്റിലേക്കു നടന്നു വരുമ്പോഴായിരുന്നു...അതുകൊണ്ട് തന്നെയാണ് പതിനഞ്ചു

ദിവസം കഴിഞ്ഞാല്വരാന്പോകുന്ന പ്രണയ ദിനത്തിന് കാത്തു നില്ക്കാതെ അന്ന് തന്നെ കയ്യില്ചുവന്ന റോസാപ്പൂ ഇല്ലാതെ കറുപ്പില്

ചുവപ്പും മഞ്ഞയും വരകളോടു കൂടിയ ഷര്‍ട്ടും ഇട്ടു അവളോട്എന്റെ ഇഷ്ടം പറയാന്പോയത്. പൈങ്കിളി പറഞ്ഞു നാണം കേടണ്ട എന്ന്

കരുതി ഉള്ള കാര്യം തുറന്നങ്ങു പറഞ്ഞു..പറയാന്‍ വൈകിയാല്‍ പോളിടിക്സിലെ മറ്റവന്‍ കേറി അപ്പ്ളി വച്ച് മണ്ണും ചാരി നിന്നവന്‍

സുനാപിം കൊണ്ടുപോയാലോ എന്ന് വിചാരിച്ചാണ് എടുത്തു ചാടി ഇങ്ങനെ ഒരു സാഹസം കാണിച്ചത്.

കാര്യം പറഞ്ഞു കഴിഞ്ഞപ്പോള്‍ അവള്‍ നിസ്സംഗഭാവത്തോടെ എന്നോട് ചോദിച്ചു എനിക്ക് അവളോടുള്ള ഇഷ്ടത്തിനു എന്ത് നിര്‍വചനമാണ്

ഞാന്‍ കൊടുക്കുന്നതെന്ന്..ഭഗവാനേ..ഇവള്‍ ഇംഗ്ലീഷ് സാഹിത്യം വിട്ടു ഫിലോസഫിയിലേക്ക് അഡ്മിഷന്‍ എടുത്തോ?? ഞാന്‍ അപ്പൊ

മനസ്സില്‍ തോന്നിയപോലെ പറഞ്ഞു നിന്റെ സാമിപ്യം കൊണ്ട് ഞാന്‍ എന്നെത്തന്നെ മറക്കുന്നു എന്ന്...പക്ഷെ...എനിക്ക് ആള്

മാറിപ്പോയി..വെളുക്കാന്‍ തേച്ചത് പാണ്ടായി..


അവള്‍ തിരിച്ചു എന്നോട് പറഞ്ഞു ഇപ്പൊ മാത്രമാണോ അതോ എന്നും

ഇങ്ങനെയാകുമോ എന്ന്...എന്നും അങ്ങനെ തന്നെ എന്ന്

ഞാനും...എന്നും അവളുടെ സാമിപ്യം കൊണ്ട് സ്വയം മറന്നിരുന്നാല്‍

ജീവിക്കണ്ടേ എന്നും ചോദിച്ചു അവള്‍ എന്‍റെ മോഹങ്ങള്‍ക്ക് മീതെ

റേഷന്‍ മണ്ണെണ്ണ ഒഴിച്ച് കടന്നുപോയി...

പെണ്ണുങ്ങള്‍ക്ക്‌ ഇത്ര അഹങ്കാരം പാടുണ്ടോ,ഇതിലും മേലെ ഇനി നാണം

കെടാന്‍ വയ്യ..അതുകൊണ്ട് ഈ മാതിരി അല്കുല്ത് പരിപാടി ഇനി

വേണ്ട എന്ന് കരുതി എന്‍റെ മനസ്സിലെ പ്രണയസങ്കല്പങ്ങളെ എടുത്തു

ചുരുട്ടിക്കൂട്ടി പുറത്തേക്കു എറിഞ്ഞു..

അടുത്ത ദിവസം അമ്പലത്തില്‍ ഉച്ചപൂജ തൊഴുതു പുണ്ന്യാഹം

തലയില്‍ തെളിച്ചു.....ഓം ശാന്തി ഓം..

അവിടന്ന് പതിനാലാം ദിവസം രാവിലെ അവള്‍ ബോട്ടണി ക്ലാസിന്റെ

വരാന്തയില്‍ വച്ച് എന്നോട് പെണ്‍കുട്ടികളുടെ നാണം കലര്‍ന്ന

ഭാവാധികളോടെ ചോദിച്ചു, ഇയാള്‍ക്ക് എന്നെ ശരിക്കും ഇഷ്ടമാണോ

എന്ന്.....


ഞാന്‍ പറഞ്ഞു അറിയില്ല..

.പക്ഷെ നിന്റെ സാമിപ്യം കൊണ്ട്..എനിക്ക്.....

അവള്‍.....::::; ഹ്മം ഇയാള്‍ക്ക്.......

ഞാന്‍..; എനിക്ക്......

അവള്‍;എന്താ ???

ഞാന്‍; എനിക്കാകെ വട്ടു പിടിക്കുന്നു പെണ്ണെ....ഒന്ന്

പോയിത്തരാവോ.............ഇഷ്ടം കൊണ്ട് പറഞ്ഞതാണ്..പക്ഷേ..


***************************************** *************************************************** ************************************************


അവള്‍ അന്ന് ഓടിയ ഓട്ടമാണ്...പിന്നെ ഇതുവരെ

കണ്ടിട്ടില്ല...ഫെയ്സ്ബൂകില്‍ പോലും....


നാളെ ഒരു പ്രണയ ദിനം കൂടി...പറയാതെ പോയ ഇഷ്ടങ്ങള്‍ ഒരുപാട് ഉണ്ട്..പറഞ്ഞിട്ടും അത് മനസ്സിലാക്കാതെ പോയ ഇഷ്ടം ഇതൊന്നു മാത്രം...



>>>>>>>>>>>>>>><<<<<<<<<<<<<<<<<<<