Tuesday, March 19, 2013

വിശ്വാസം...അതല്ലേ എല്ലാം?? ആണോ?? ശെരിക്കും??


                    ൽപനേരം മുൻപ് ഫേസ്ബുക്കിൽ സൌമ്യ കെ ദാസന്റെ സ്റ്റാറ്റസ് അപ്ഡേറ്റ് കണ്ടു..അവൾ ഇപ്പോൾ രാമവര്മ്മപുരം റൂട്ടിൽ ഓടുന്ന ബസിന്റെ ഉള്ളിൽ വിമല കോളേജിലെ പെണ്‍കുട്ടികളുടെ കൂടെ യാത്രയിൽ ആണത്രേ..അവളുടെ ഓർമ്മകൾ ഫ്രെഡി മോൻ ബസിൽ നിന്ന് പറന്നു അങ്ങ് വിമല കോളേജിന്റെ വരാന്തകളിലേക്ക് എത്തിയിട്ടുണ്ടാകാം..

എന്റെ ഓർമ്മകൾ ഫേസ് ബുക്കിൽ പച്ച ബൾബും കത്തിച്ചു കിടക്കുന്ന ബ്രഹുവിനോടൊപ്പം അങ്ങ് ദൂരെ പെരിങ്ങാവ് സെന്ററിൽ വന്നു മൂക്കും കുത്തി വീണു..കൃത്യമായി പറഞ്ഞാൽ  മ്മടെ ഇസാക്കേട്ടന്റെ വീടിന്റെ ഗേറ്റിന്റെ മുൻപിൽ...

ഒരു വ്യാഴവട്ടക്കാലം മുന്പത്തെ ഡിസംബർ  മാസത്തിലെ വ്യാഴാഴ്ച..പതിവ് പോലെ ഞാനും ബ്രഹുവും അജിയും നീതുവും നിമിയും പോലീസ്  ബസും കാത്തു ഇസാക്കെട്ടന്റെ  പടിക്കൽ കുറ്റിയും  അടിച്ചു നില്പ്പാണ്‌..... പോലീസുകാരുടെ മക്കൾ ആയതു കൊണ്ട് സ്കൂളിലേക്ക് എന്നും  വരവും പോക്കും പോലീസ്  ബസിൽ ആണ്..കൂടെ ഉണ്ടായിരുന്ന ഡോണ്‍ ബോസ്കോ ഗെടികൾ  അവരുടെ ബസ് വന്നു കയറി പോയി..പോലീസ്  ക്യാമ്പിലെ തുരുംബെടുത്ത പാട്ട വണ്ടി വരാൻ പിന്നേം സമയം ഉണ്ട്..ഞാൻ ഉള്ള സമയം കൊണ്ട് ഒറ്റക്കാലിൽ നിന്ന് സ്റ്റീഫൻ  മാഷിന്റെ കണക്കു ഹോം വർക്ക്  ഇന്നും ചെയ്തിട്ടില്ലല്ലോ എന്ന് ആലോചിച്ചു നില്പ്പാണ്‌..... .,അസ്സെംബ്ലി കൂടും മുൻപ് സ്കൂളിൽ എത്തിയാൽ ഇല പിടിച്ചു അടി ഒഴിവാക്കാം എന്നൊരു പ്ലാൻ ഉണ്ട്..

അങ്ങനെ നില്ക്കുമ്പോഴാണ് പള്ളിമൂല ഭാഗത്തേക്ക് സുമ ബസ്‌ അകത്തും പുറത്തും ആകാശ നീലയിൽ മുങ്ങി ആകാശം താണിറങ്ങി വരും പോലെ ചെരിഞ്ഞു പൊടിയും പരത്തി വരുന്നത്..ഞങ്ങൾ എല്ലാ ടെൻഷനും  വിട്ടു ബസിന്റെ ഉള്ളിലേക്ക് നോക്കി..അപ്പുറത്തെ സൈഡിൽ നിന്ന് ബാർബർ കുട്ടൻ മുടി വെട്ടാൻ വന്നവന്റെ തലയും മറന്നു കത്രികയും താഴെ വച്ച് തുപ്പാൻ എന്നാ പോലെ പുറത്തു വന്നു ബസിലേക്ക് നോക്കി..മാസത്തിലെ  ആദ്യത്തെ വ്യാഴാഴ്ച ആയതുകൊണ്ട് വിമലകൾ  എല്ലാവരും ആകാശനീല സാരിയും ഉടുത് സുമ ബസിന്റെ ഉള്ളിൽ  ഞെരിഞ്ഞമർനു  നില്പ്പാണ്‌......, വേറെ യാത്രക്കാരൊന്നും ഇല്ല എന്ന് തന്നെ പറയാം..സകല ലോകവും മറന്നു അന്തം വിട്ടങ്ങനെ നിൽക്കുമ്പോൾ പാല്പായസത്തിലെ ഏലക്കായ്  തൊണ്ട് പോലെ അതാ ഒരുത്തൻ  ആ കൂട്ടത്തിൽ ..വേറെ ആരുമല്ല..ബസിന്റെ കണ്ടക്ടർ ...!!


ബ്രഹു  ബസിന്റെ ഉള്ളിൽ  നിന്നും കണ്ണെടുക്കാതെ എന്നോട് പറഞ്ഞു...

" ഡാ..പഠിച്ചിട്ടൊന്നും ഒരു കാര്യൂം ഇല്ല്യാടാ ...നീ കണ്ടില്ല്യേ ദാ  ചുള്ളന്റെ ഒരു ബാഗ്യം ...മ്മക്ക് വല്ല കണ്ടക്ടർ ടെ പണി കിട്ട്വോവോ  ലെ?? "

ഞാൻ പറഞ്ഞു " നിനക്ക് വേറെ ബസ് പണിയേണ്ടി വരും..ഈ ജാതി ഹയ്റ്റ് കാരണം നിന്റെ തലമണ്ട മുട്ടും..അല്ലേൽ  കുമ്പിട്ടു നടന്നു ടിക്കറ്റ്‌ കൊടുക്കണ്ടി വരും..അപ്പോഴോ??"

അവൻ അത് കേട്ടെന്നു ഉറപ്പില്ല..സുമ ബസ് ഗഗന നീലിമയെയും വഹിച്ചു കൊണ്ട് ഭൂമിയുടെ മാറിലൂടെ പെരിങ്ങാവ് തോടും മണ്ടന്റെ ചിക്കൻ സെന്ററും കടന്നു ചേറൂർ ക്ക് പോയി..police bus തോമാസ്സേട്ടന്റെ പീടികയും കടന്നു വളവും തിരിഞ്ഞു മാടംബിടെ ഹോട്ടെലും കടന്നു വന്നു നിന്നു ...ഹോളി ഫാമിലി സ്കൂൾ എത്തും വരെ അനുവിന്റെയും കൂട്ടുകാരികളുടെയും അടക്കിപ്പിടിച്ച ചിരികളും കണ്ണേറും  ഏറ്റുവാങ്ങി പോക്കെറ്റിൽ ഇട്ടു സി എം എസിൽ എത്തുമ്പോൾ മണി ഒമ്പതെ  കാൽ ..



പതിവ് പോലെ എല്ലാവരും സ്കൂൾ മുറ്റത്ത്‌  നിന്ന് കാറ്റിൽ താഴെ വീഴുന്ന മദിരാശി മരത്തിന്റെ ഇല പിടിക്കുന്ന തിരക്കിലാണ്..അന്ന് ഞങ്ങളുടെ ഒരു വിശ്വാസമായിരുന്നു ഇല താഴെ വീഴും മുൻപ് കയ്യിലാക്കിയാൽ  മാഷുമാരുടെ വക അന്ന് അടി കിട്ടില്ല എന്ന്..

ഞങ്ങളുടെ കൂട്ടത്തിലെ ഒരു തല്ലുകൊള്ളി .വ്യക്തമായി പറഞ്ഞാൽ എല്ലാ അധ്യാപകരും ക്ലാസ്സിൽ എത്തിയാൽ ഇവനെ രണ്ടെണ്ണം പൊട്ടിച്ചേ ക്ലാസ്സ്‌ തുടങ്ങൂ..കാരണം എന്തേലും ഉണ്ടാകും..പമ്പ ഗണപതിക്ക്‌ തേങ്ങ അടിച്ചു ശബരി മല കയറും പോലെ ഇത് ഒരു ചടങ്ങ്  പോലെ ആയി..എന്നോ ഒരു ദിവസം അവൻ  സ്കൂൾ  മുറ്റത്ത്‌  നടക്കുമ്പോൾ ചുമ്മാ ഒരു രസത്തിന് പറന്നു വന്ന ഒരു മദിരാശി മരത്തിന്റെ ഇല പിടിച്ചു..എന്തോ ഭാഗ്യത്തിന് അന്ന് അവനു അടി കിട്ടിയില്ല..അങ്ങനെ അത് ഒരു വിശ്വാസം ആയി..ഒരു പീരിയടിനു ഒരില വച്ച് എന്നും ഏഴു ഇല പിടിക്കണം,,അങ്ങനെ ദിവസം മുഴുവൻ അടി കൊള്ളാതെ  തടിയൂരാം..അന്നേ ദിവസം വരെ ആ വിശ്വാസത്തിനു വലിയ തട്ടൊന്നും കിട്ടാതെ ഇരുന്നു..വരാൻ പോകുന്ന വലിയൊരു കൂട്ട തല്ലിന്റെ മുന്നൊരുക്കം പോലെ..


സുട്ടുവും ദീപുവും പറയാറുണ്ട് ഇങ്ങനെ രണ്ടോ മൂന്നോ മദിരാശി മരം ആ വർഗീസ്‌ മാഷിന്റെ ട്യൂഷൻ സെന്ററിന്റെ മുന്നിൽ  ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന്..

അന്ന് ഞാൻ ക്ലാസ്സിൽ ബാഗും വച്ച് ഉള്ള നേരം കൊണ്ട് ഹോം വർക്ക് ചെയ്യാൻ മെനക്കെടാതെ ഇല പിടിക്കാൻ ഇറങ്ങി..പലരും അതിരാവിലെ വന്നു അന്നെക്കുള്ള ഇലയും പിടിച്ചു ബാക്കി ഉള്ളവര്ക്ക് ഇല പിടിക്കാൻ ചാൻസ് ഒരുക്കി കൊടുത്തു..അരുണ്‍ അശോകൻ  ആറ്‌  ഇലയുമായി ഫൈനൽ മാച്ച് കളിക്കുന്നു..ബെന്നറ്റ്‌, ജെനൊ, വാസു, ബെറിൻ , സാൻജോ , എല്ലാവരും സജീവമായി രംഗത്ത് ഉണ്ട്..എനിക്കാണേൽ ചെന്ന പാടെ അഞ്ചു ഇല കിട്ടി..

അതുവരെ സി എം എസിന്റെ മുകളിൽ  ആഞ്ഞു വീശി കൊണ്ടിരുന്ന   വൃശ്ചിക കാറ്റ് ഒരു ഷോർട്ട്  ബ്രയ്ക്ക്  എടുത്തെന്ന് തോന്നുന്നു ..പൊടുന്നനെ കാറ്റ് നിന്നു. അസ്സംബ്ലി തുടങ്ങാൻ ഇനി അധികം സമയം ഇല്ല..അന്നത്തെ ക്വോട്ട തികക്കാൻ പറ്റാതിരുന്ന ഏതോ വക തിരിവില്ലാത്തവൻ അവിടെ കിടന്ന ഒരു പട്ടിക കഷ്ണം എടുത്തു മരത്തിലേക്ക് എറിഞ്ഞു..ഇല ഒന്നും വീണതുമില്ല ,പട്ടിക വന്നു വീണത്‌ വിദ്ധ്യാർത്തികൾ ബഹുമാനപൂർവ്വം  വേറെ പേരിട്ടു  വിളിക്കുന്ന  ഡേവിഡ്‌ ജോണ്‍ മാഷുടെ മേലെ..

സംഗതി കുദാ ഹുവാ...!!!!

എല്ലാത്തിനേം പൊക്കി..സ്റ്റാഫ്‌ റൂമിൽ  ഹാജരാക്കി...ചോദ്യം ചെയ്യൽ തുടങ്ങി..കയ്യോടെ പിടികൂടിയവന്മാർ മറ്റുള്ളവരെ മനോഹരമായി ഒറ്റികൊടുത്തു..ഡിന്ടോ എന്നൊരു മണ്ടൻ എന്നെ ചൂണ്ടി കാണിച്ചു പറഞ്ഞു, " മാഷേ , ദേ  ദവൻ  അപ്പടി എറിഞ്ഞു.." കയ്യില ചൂരലുമായി ചാടി തുള്ളി നിന്നിരുന്ന ഗോപിനാഥൻ മാഷ്  " ആഹ..അവൻ അപ്പടി എറിഞ്ഞു..നീ ഇപ്പടി എറിഞ്ഞു അല്ലേട..."

അടിപൊടി  പൂരം.!!! ആര്യൻ മാഷ്, രാമചന്ദ്രൻ  മാഷ്, മുകുന്ദൻ  മാഷ്, ജോഷി മാഷ്,ജോണ്‍ ജേക്കബ്‌ മാഷ്...എല്ലാരും അതിൽ പങ്കെടുത്തു..പ്രേംകുമാർ മാഷും കുര്യൻ മാഷും സോണി മാഷും തങ്ങളുടെ ഊഴത്തിനായി ക്യൂ നിന്നു ..

സംഗതിയുടെ കിടപ്പുവശം മനസ്സിലായ മാഷുമാർ ഓരോരുത്തരെ ആയി അടുത്തു വിളിച്ചു എത്ര ഇല പിടിച്ചെന്നു ചോദിച്ചു..ഏഴു ഇല പിടിച്ചവനു പതിനാലു അടിവച്ചു ഓരോരുത്തര്ക്കും പിടിച്ച ഇലയുടെ ഇരട്ടി കിട്ടി...എനിക്കും കിട്ടി പത്തെണ്ണം..കുശാൽ...

അരുണ്‍ പി വാസുദേവൻ  എന്ന  വാസു അവിടേം അതി ബുദ്ധി കാണിച്ചിരുന്നു..അടുത്ത ദിവസത്തേക്ക് കൂടിയുള്ള ഇലയും അവന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു...അങ്ങനെ 28 അടി..!!

അടി കൊണ്ട ചന്തിയും ഉഴിഞ്ഞു ക്ലാസ്സിലേക്ക് പോകുമ്പോൾ വാസു പറഞ്ഞു "അടുത്ത കൊല്ലത്തേക്ക് കൂടിയുള്ള  ഇല പിടിച്ചാലോനു  വച്ചതാ സ്റ്റാ..അങ്ങനെ ചീയാഞ്ഞത്  നന്നായില്ല്യെ  ഇപ്പൊ.."

വേദന കടിച്ചു പിടിച്ചിട്ടും അടി കൊണ്ട സങ്കടത്തിൽ എന്റെ കണ്ണുകള നിറഞ്ഞിരുന്നു..ബെറിൻ വന്നു പറഞ്ഞു ബ്രഹു  ക്ലാസ്സിൽ ഇരുന്നു കരയുന്നുണ്ട് എന്ന്..ചായ കുടിക്കാൻ പോയ വൃശ്ചിക കാറ്റ് തിരിച്ചു വന്നു വീശാൻ തുടങ്ങിയിരുന്നു..അടി കൊണ്ട എല്ലാവരെയും ആശ്വസിപ്പിക്കും പോലെ..

ഞാൻ മനസ്സിൽ  ഓർത്തു ...വൈകുന്നേരം പോയി മോനു  ചേട്ടനെ കാണണം...ബ്രഹുവിനെയും കൂട്ടാം ..ബസിൽ കണ്ടക്ടർ ആവാൻ പത്താം ക്ലാസ്സ്‌ പാസ്‌ ആവണോ  എന്ന് ചോദിക്കണം..

                               ***************************************************
കഴിഞ്ഞ ഡിസംബറിൽ നാട്ടിൽ  പോയപ്പോൾ സി എം എസിൽ പോവാൻ പറ്റിയില്ല..അവിടെ കാറ്റ് ഇപ്പോഴും വീശുന്നുണ്ടോ എന്ന് അറിയില്ല..ഇപോഴത്തെ കുട്ടികൾ ഇല പിടിക്കുന്നുണ്ടോ  എന്നും..

*********************************************************************************

Friday, April 13, 2012

ഒരു വിഷുകാലത്തിന്റെ ഓര്‍മ്മയ്ക്ക്‌..












നാളെ വിഷു...എല്ലാ ഒരുക്കങ്ങളും തീര്‍ന്നു കാണും..രാവിലെ മുതല്‍ പാറമേക്കാവിന്റെ മുന്‍പില്‍ തുടങ്ങിയ കൊന്നപ്പൂ കച്ചവടം കഴിഞ്ഞു പൂമൊട്ടുകള്‍ എന്നും മുല്ലപ്പൂ മണക്കുന്ന വീഥികളില്‍ വീണു കിടപ്പുണ്ടാകും..ഉച്ചക്കും നാട്ടിലെ വികൃതി പിള്ളേര്‍ കൊന്നമര കൊമ്പില്‍ ആകും, ബാക്കി പൂ പറിച്ചു വീടുകളില്‍ കൊണ്ട് നടന്നു വിറ്റ് ആ കാശിനു പടക്കം വാങ്ങാന്‍..

മാധവേട്ടന്റെ പീടികയില്‍ ഇപ്പോള്‍ വിഷു കച്ചവടം പൊടി പൊടിക്കുന്നുണ്ടാകും...സുട്ടു ചെവിയില്‍ പേന തിരുകി കമ്പിത്തിരി, മത്താപ്പ്, മേശപ്പൂ എടുത്തു കൊടുക്കുന്ന തിരക്കിലാകും..

നാളെ കണി കണ്ടതിനു ശേഷം പൊട്ടിക്കാനുള്ള പടക്കത്തിന്റെ സാമ്പിള്‍ നോക്കുന്നുണ്ടാകും ഗെടികള്‍..അതും അയല്‍പക്കക്കാര്‍ തമ്മില്‍ മത്സരിച്ചു പൊട്ടിക്കും..വീട്ടുകാര്‍ കണി ഒരുക്കുന്ന തിരക്കിലാകും..അമ്മമാര്‍ നാളേക്ക് സദ്യ ഒരുക്കാന്‍ കാളന്‍ കുറുക്കുകയാവും.

ഇത്തിരി പിള്ളേര്‍ ഓലപ്പടക്കം നിലത്തു കടലാസില്‍ വച്ച് കടലാസിനു തീ കൊളുത്തി ചെവി പൊത്തി ഓടുന്നുണ്ടാകും..നാളെ കണി കണ്ടു കഴിഞ്ഞു കമ്പിത്തിരി,മത്താപ്പ്, പാമ്പ് ഗുളിക,തലച്ചക്രം,മേശപ്പൂ.വാണം എല്ലാം കത്തിച്ചു കഴിഞ്ഞു അവസാനത്തെ ഒരു കൂട്ടപൊരിച്ചില്‍..എല്ലാത്തിന്റെയും കടലാസ് പെട്ടികള്‍ അടുക്കികൂട്ടി അതിനുള്ളില്‍ ഒരു ഓലപ്പടക്കം വച്ച് കത്തിക്കല്‍..അതും കഴിഞ്ഞാല്‍ കുളിച്ചു അമ്പലത്തില്‍ പോയി വന്നാല്‍ കൈന്നീട്ടം വാങ്ങുന്ന തിരക്കായി..ചില വടുക്കൂസ് അമ്മാവന്മാര്‍ ഇപ്പോഴും ഒറ്റ കോയിനെ തരൂ..പിശുക്കന്മാര്‍..

കൈനീട്ടം കിട്ട്യാല്‍ ആ കാശ് കൊണ്ടും പടക്കം വാങ്ങി പൊട്ടിക്കണം എന്നുണ്ടാകും എല്ലാ വര്‍ഷവും..പക്ഷെ വിഷുവല്ലേ..കട തുറക്കില്ലല്ലോ..അടുത്ത കലാപരിപാടി തറവാട്ടില്‍ എല്ലാരും കൂടി ഇരുന്നു സദ്യ..സദ്യ ഉണ്ട ക്ഷീണം തീര്‍ക്കാന്‍ ചില വീടിലെ കാരണവന്മാര്‍ ബാകിയുള്ള ഓലപ്പടക്കം ബീഡി വലിക്കുമ്പോള്‍ അതില്‍ നിന്ന് തീ കത്തിച്ചു എറിഞ്ഞു പൊട്ടിക്കും..

ഇത് കാണുന്ന മറ്റു പിള്ളേര്‍ വീടിന്റെ മുറ്റത്ത്‌ അരിച്ചു പെറുക്കി തലേന്ന് പൊട്ടാതെ കിടന്ന മാലപടക്കതിന്റെ കുറ്റി എടുത്തു കൊണ്ടുപോയി അടുപ്പിലിടാം..അമ്മൂമ്മ നാല് മണിക്ക് കാപ്പി വക്കാന്‍ അടുപ്പ് കത്തിക്കുമ്പോള്‍ പടക്കം പൊട്ടി അമ്മൂമ്മ പേടിച്ചു നിലവിളിക്കുമ്പോള്‍ കൈകൊട്ടി ചിരിക്കാം ..രാവിലെ കൈനീട്ടം തന്ന കൈ കൊണ്ട് തന്നെ അച്ഛന്‍റെയോ അമ്മയുടെയോ വക ചുട്ട പെട നാലെണ്ണം കിട്ടുമ്പോ ഉമ്മറപ്പടിയില്‍ പോയിരുന്നു കരയാം.. അപ്പോള്‍ ആ നിറഞ്ഞ കണ്ണിന്റെ കോണിലൂടെ ചാണകം മെഴുകിയ മുറ്റത്ത്‌ തലച്ചക്രം മൂളി തിരിഞ്ഞതിന്റെയുംപാമ്പ് ഗുളിക വരി വരിയായി കത്തിച്ചു വച്ചതിന്റെയും പാടുകള്‍ കാണാം..

അടുത്ത വിഷു വരും വരെ ആ പാടുകള്‍ മായാതെ അവിടെ തന്നെ ഉണ്ടാകണേ എന്ന് ആഗ്രഹിക്കും..ഒരു വിഷുകാലത്തിന്റെ ഓര്‍മ്മയ്ക്ക്‌..

ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍..

Sunday, February 12, 2012

ചില നേരത്തെ പ്രണയം


പ്രണയിക്കാനും ഒരു ദിനം വേണോ എന്ന് എന്റെ മനസ്സിലെ നിഷേധി എന്നോട് തന്നെ ചോദിച്ചത് ആറു വര്ഷങ്ങള്ക്കു മുന്പ് കോളേജ്

കാന്റീനില്നിന്നും ബി കോം ക്ലാസ്സ് വഴി ഇംഗ്ലീഷ് ഡിപ്പാര്ട്ട്മെന്റിലേക്കു നടന്നു വരുമ്പോഴായിരുന്നു...അതുകൊണ്ട് തന്നെയാണ് പതിനഞ്ചു

ദിവസം കഴിഞ്ഞാല്വരാന്പോകുന്ന പ്രണയ ദിനത്തിന് കാത്തു നില്ക്കാതെ അന്ന് തന്നെ കയ്യില്ചുവന്ന റോസാപ്പൂ ഇല്ലാതെ കറുപ്പില്

ചുവപ്പും മഞ്ഞയും വരകളോടു കൂടിയ ഷര്‍ട്ടും ഇട്ടു അവളോട്എന്റെ ഇഷ്ടം പറയാന്പോയത്. പൈങ്കിളി പറഞ്ഞു നാണം കേടണ്ട എന്ന്

കരുതി ഉള്ള കാര്യം തുറന്നങ്ങു പറഞ്ഞു..പറയാന്‍ വൈകിയാല്‍ പോളിടിക്സിലെ മറ്റവന്‍ കേറി അപ്പ്ളി വച്ച് മണ്ണും ചാരി നിന്നവന്‍

സുനാപിം കൊണ്ടുപോയാലോ എന്ന് വിചാരിച്ചാണ് എടുത്തു ചാടി ഇങ്ങനെ ഒരു സാഹസം കാണിച്ചത്.

കാര്യം പറഞ്ഞു കഴിഞ്ഞപ്പോള്‍ അവള്‍ നിസ്സംഗഭാവത്തോടെ എന്നോട് ചോദിച്ചു എനിക്ക് അവളോടുള്ള ഇഷ്ടത്തിനു എന്ത് നിര്‍വചനമാണ്

ഞാന്‍ കൊടുക്കുന്നതെന്ന്..ഭഗവാനേ..ഇവള്‍ ഇംഗ്ലീഷ് സാഹിത്യം വിട്ടു ഫിലോസഫിയിലേക്ക് അഡ്മിഷന്‍ എടുത്തോ?? ഞാന്‍ അപ്പൊ

മനസ്സില്‍ തോന്നിയപോലെ പറഞ്ഞു നിന്റെ സാമിപ്യം കൊണ്ട് ഞാന്‍ എന്നെത്തന്നെ മറക്കുന്നു എന്ന്...പക്ഷെ...എനിക്ക് ആള്

മാറിപ്പോയി..വെളുക്കാന്‍ തേച്ചത് പാണ്ടായി..


അവള്‍ തിരിച്ചു എന്നോട് പറഞ്ഞു ഇപ്പൊ മാത്രമാണോ അതോ എന്നും

ഇങ്ങനെയാകുമോ എന്ന്...എന്നും അങ്ങനെ തന്നെ എന്ന്

ഞാനും...എന്നും അവളുടെ സാമിപ്യം കൊണ്ട് സ്വയം മറന്നിരുന്നാല്‍

ജീവിക്കണ്ടേ എന്നും ചോദിച്ചു അവള്‍ എന്‍റെ മോഹങ്ങള്‍ക്ക് മീതെ

റേഷന്‍ മണ്ണെണ്ണ ഒഴിച്ച് കടന്നുപോയി...

പെണ്ണുങ്ങള്‍ക്ക്‌ ഇത്ര അഹങ്കാരം പാടുണ്ടോ,ഇതിലും മേലെ ഇനി നാണം

കെടാന്‍ വയ്യ..അതുകൊണ്ട് ഈ മാതിരി അല്കുല്ത് പരിപാടി ഇനി

വേണ്ട എന്ന് കരുതി എന്‍റെ മനസ്സിലെ പ്രണയസങ്കല്പങ്ങളെ എടുത്തു

ചുരുട്ടിക്കൂട്ടി പുറത്തേക്കു എറിഞ്ഞു..

അടുത്ത ദിവസം അമ്പലത്തില്‍ ഉച്ചപൂജ തൊഴുതു പുണ്ന്യാഹം

തലയില്‍ തെളിച്ചു.....ഓം ശാന്തി ഓം..

അവിടന്ന് പതിനാലാം ദിവസം രാവിലെ അവള്‍ ബോട്ടണി ക്ലാസിന്റെ

വരാന്തയില്‍ വച്ച് എന്നോട് പെണ്‍കുട്ടികളുടെ നാണം കലര്‍ന്ന

ഭാവാധികളോടെ ചോദിച്ചു, ഇയാള്‍ക്ക് എന്നെ ശരിക്കും ഇഷ്ടമാണോ

എന്ന്.....


ഞാന്‍ പറഞ്ഞു അറിയില്ല..

.പക്ഷെ നിന്റെ സാമിപ്യം കൊണ്ട്..എനിക്ക്.....

അവള്‍.....::::; ഹ്മം ഇയാള്‍ക്ക്.......

ഞാന്‍..; എനിക്ക്......

അവള്‍;എന്താ ???

ഞാന്‍; എനിക്കാകെ വട്ടു പിടിക്കുന്നു പെണ്ണെ....ഒന്ന്

പോയിത്തരാവോ.............ഇഷ്ടം കൊണ്ട് പറഞ്ഞതാണ്..പക്ഷേ..


***************************************** *************************************************** ************************************************


അവള്‍ അന്ന് ഓടിയ ഓട്ടമാണ്...പിന്നെ ഇതുവരെ

കണ്ടിട്ടില്ല...ഫെയ്സ്ബൂകില്‍ പോലും....


നാളെ ഒരു പ്രണയ ദിനം കൂടി...പറയാതെ പോയ ഇഷ്ടങ്ങള്‍ ഒരുപാട് ഉണ്ട്..പറഞ്ഞിട്ടും അത് മനസ്സിലാക്കാതെ പോയ ഇഷ്ടം ഇതൊന്നു മാത്രം...



>>>>>>>>>>>>>>><<<<<<<<<<<<<<<<<<<









Monday, August 22, 2011

കുട്ടിക്കാലത്തേക്ക് വീണ്ടും...

നമുക്കൊന്ന് തിരിച്ചു നടക്കാം...കറുകപ്പുല്ല് ഓരം പിടിപ്പിച്ച

നാട്ടുവഴികളിലേക്ക് കയ്യില്‍ ഓലപമ്പരവും പിടിച്ചു

ഓടിപ്പോകാം..അവിടെ പറമ്പില്‍ വീണു കിടക്കുന്ന കവുങ്ങിന്‍ പട്ടയില്‍

ഇരുന്നു കൂട്ടുകാരനോട് വണ്ടി വലിക്കാന്‍ പറയാം..അമ്പലകുളത്തിലേക്ക്

എടുത്തു ചാടി ആമ്പല്‍ പൂ പറിച്ചു അവളുടെ മുടിക്കെട്ടില്‍

ചൂടിക്കാം..വീട്ടില്‍ എല്ലാവരും ഉച്ചമയക്കത്തില്‍ ആകുമ്പോള്‍

മൂവാണ്ടന്‍ മാവില്‍ കല്ലെറിയാം..ഒളിച്ചു കളിക്കാം..മൂന്നാത്തി

കളിക്കാം..വൈകുന്നേരം കൊയ്ത്തു കഴിഞ്ഞ പാടത്തു പന്ത് കളിച്ചു

വിയര്‍ത്തു പുഴയില്‍ മുങ്ങാന്‍ കുഴിയിട്ട് ഈറനോടെ വന്നു തേവരെ

തൊഴാം..വീട്ടില്‍ വന്നു നിലവിളക്കിന്റെ മുന്നില്‍ ഇരുന്നു നാമം ചൊ

ല്ലി ഭസ്മം തൊട്ടു ദൂരദര്‍ശനില്‍ ഭൂമി വന്നു കറങ്ങി കുഴിയില്‍ വീണ

ശേഷം വാര്‍ത്ത വായിക്കുന്ന ബാലകൃഷ്നനേം,മായയേയും കാണാം..

പപ്പടം കാച്ചുന്ന മണം മൂക്കില്‍ അടിക്കുമ്പോള്‍ നാട്ടുവരമ്പത്ത് ടോര്‍ച്ചിന്റെ

വെളിച്ചം കാണാം..അച്ഛന്‍ കൊണ്ട് വന്ന പലഹാര പൊതി

അഴിക്കുമ്പോള്‍ മസാല ദോശയുടെ മണത്തിനൊപ്പം,ചട്നിയില്‍ നനഞ്ഞ

മനോരമ പത്രത്തിന്റെ കടലാസ് മണം ആസ്വദിക്കാം..അത്താഴം കഴി

ഞ്ഞു അമ്മയുടെ സാരിത്തുമ്പില്‍ മുഖം തുടച്ചു മുറ്റത്തെ കയറു

കട്ടിലില്കിടന്നു നക്ഷത്ത്രങ്ങളെ കണ്ടു അനിയന് ത്രിമൂര്‍തികളെയും

സപ്തര്‍ഷികളെയും കാണിച്ചു കൊടുത്തു ഉറങ്ങാം.

Wednesday, August 17, 2011

വയലറ്റ് നിറമുള്ള മഴക്കാലം..

ഇന്ന് ചിങ്ങം ഒന്നാം തീയ്യതി ആണെന്ന് ഫെയ്സ് ബുക്കിലെ പോസ്റ്റുകള്‍ കണ്ടപ്പോഴാണ് മനസ്സിലായത്‌..കഴിഞ്ഞ വര്‍ഷം വരെ പുലര്‍ച്ചെ ഏഴു മണിക്ക് അമ്മ എണീപിച്ച് രാവിലത്തെ പതിവ് കട്ടന്‍ കാപ്പി പോലും തരാതെ "കുളിച്ചു അമ്പലത്തീ പോടാ..ഒന്നാന്തി ആയ്ട്ട് കെടന്നു ഒറങ്ങാണ്ട് "എന്നും പറഞ്ഞു തലേന് വരെ സി ഡി പ്ലെയറില്‍ വച്ച മുരളി പുറനാട്ടുകരയുടെ രാമായണം എടുത്തു കവറിലാക്കി പകരം വിഷ്ണു സഹസ്രനാമം വയ്ക്കുമായിരുന്നു.

അന്നത്തെ ദിവസം അമ്പലത്തില്പോവാനും ഒരു ഉത്സാഹം ആണ്. ജീന്‍സ് ധാരികളും ചുരിദാര്‍ കുട്ടികളും ഒക്കെ അന്ന് സെറ്റ് മുണ്ടും ഉടുത്തു രാവിലെ തന്നെ ഇറങ്ങും..ആ കാലത്തെ എസ്‌ എസ്‌ എല്‍ സി പരീക്ഷക്ക്‌ പോലും ഏഴു മണി കണ്ടിട്ടില്ലാത്ത പല ചുള്ളന്മാരും ഇങ്ങനെയുള്ള ദിവസങ്ങളില്‍ അഞ്ജരക്ക് എണീറ്റ്‌ അമ്പല പരിസരത്തു ഹാജര്‍ ആവും..ഞാനും...

ഡിഗ്രിക്ക് പഠിക്കുമ്പോള്‍...ഇതുപോലൊരു ചിങ്ങം ഒന്നിന് പതിവ് പോലെ കേരളവര്‍മയില്‍ സമരം ആയിരുന്നു..ഫസ്റ്റ് ഇയര്‍ ആയതു കൊണ്ട് സമരം വിളിച്ചാല്‍ നേരെ വീട്ടിലേക്കു വരുമായിരുന്നു.പിന്നീട് അത് തീരെ ഇല്ലാതായി. അന്ന് സമരം കഴിഞ്ഞു വീടിലേക്ക്‌ പോകുമ്പോള്‍..ഞാനും അവളും ഒരുമിച്ചു നടന്നു പോകുമ്പോള്‍ കര്‍കിടകം മുഴുവനും പെയ്തിട്ടും മോഹം തീരാതെ മഴ വീണ്ടും പെയ്തു..കുട കൈപിടിക്കുന്ന ശീലം അന്നും ഇന്നും ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ ഒരു കുടയില്‍ അത്യാവശ്യം ഗംഭീരമായി തന്നെ മഴ കൊണ്ടു. ഒന്നംതീയ്യതി ഇടാനായി ഒരാഴ്ച മുന്‍പ് വാങ്ങിയ ഷര്‍ട്ടിന്റെ പച്ച നിറം ഇങ്ങനെ ഇളകുമെന്നു കരുതിയില്ല..മഴമാറിയപ്പോള്‍ എന്റെ കൂട്ടുകാരിയുടെ വയലറ്റ് കരയുള്ള സെറ്റ് സാരിയില്‍ പച്ച കര കൂടി ചേര്‍നിരുന്നു..(തെറ്റിദ്ധരിക്കരുത്..)

അടുത്ത ദിവസം അവള്‍ പരിഭവം പറഞ്ഞു, കവറില്‍ ആക്കി കൊണ്ടുവന്ന സെറ്റ് സാരി ഞാന്‍ ഡ്രൈ ക്ലീനിംഗ് നു കൊടുക്കാം എന്ന് പറഞ്ഞു വാങ്ങി..പിന്നെ അവള്‍ അത് ചോദിക്കുമ്പോഴൊക്കെ ഓരോ കാരണം പറഞ്ഞു ഒഴിഞ്ഞു..അങ്ങനെ മൂന്ന് വര്‍ഷം കഴിഞ്ഞു..ക്ലാസ്സ്‌ കഴിഞ്ഞു..പിന്നെയും വര്‍ഷം നാല് കഴിഞ്ഞു...ആ വയലറ്റ് കരയുള്ള പച്ച നിറമുള്ള സെറ്റ് സാരി ഇന്നും ഞാന്‍ കൊടുത്തിട്ടില്ല...

ഇന്ന് ചിങ്ങം ഒന്ന്...ഇന്നും കേരളവര്‍മയില്‍ മഴ പെയ്തോ എന്നറിയില്ല...എന്‍റെ മനസ്സിലെ മഴക്കാലത്തിനു അന്ന് മുതല്‍ വയലറ്റ് നിറവും പാറ്റ ഗുളികയുടെ മണവുമാണ്...


Tuesday, May 24, 2011

സല്‍മാന്‍ ഖാനില്‍ നിന്ന് ആലുംമൂടനിലേക്ക് ഒരു പരിണാമ ദൂരം.

ഒരു പണിയുമില്ലാതെ വെറുതെ ഫേസ് ബുക്ക്‌ നോക്കി ഇരിക്കുമ്പോള്‍ ഒരുത്തന്‍ വന്നു ഒടുക്കത്തെ പണി തന്നിട്ട് പോയി. എന്നോ കഴിഞ്ഞുപോയ പരീക്ഷകളുടെ ഉത്തര സൂചിക ഉണ്ടാക്കാന്‍. ഹോട്ടല്‍ മാനേജ്‌മന്റ്‌ പിള്ളേര്‍ എഴുതിയ ഉത്തര കടലാസ് നോക്കി അതില്‍ നിന്നും ആന്‍സര്‍ കീ ഉണ്ടാക്കാന്‍..പോരെ പൂരം...എല്ലാവരുടെലും ഉത്തരം തൃശ്ശൂര്‍ പൂരത്തിന് സാമ്പിള്‍ വെടിക്കെട്ടിന് അമിട്ട് വിരിയും പോലെ..ഒന്ന് പച്ച..മറ്റേതു നീല...ദെ..ചുവപ്പ്..ആഹ്...എല്ലാം കൂടി മിക്സഡ്‌...ഇതിലേതാണ് ശരിയായ ഉത്തരം എന്ന് കാര്‍ഗോ ഫാകല്ടി ആയ എനിക്കെങ്ങനെ അറിയാം?? അവസാനം എന്‍റെ വക സ്പെഷ്യല്‍ ഇറക്കി..ഒരു കിടിലന്‍ കുഴിമിന്നല്‍. എനിക്ക് തോണിയ പോലെ ഞാന്‍ ആന്‍സര്‍ കീ ഉണ്ടാക്കി.
എന്ത് കീ വേണേലും ഉണ്ടാക്കാം..പക്ഷെ ലിവന്മാരുടെ പേര് കമ്പ്യൂട്ടറില്‍ അടിച്ചു സേവ് ചെയ്യലാണ് പണി..ആണോ പെണ്ണോ എന്ന് അറിയാത്തവിധം പേരുകള്‍. തെങ്ഗ് ഹുയി ലീ..തെങ്ങും കവുങ്ങും പ്ലാവും ഒക്കെയുണ്ട്. ഇവന്റെയൊക്കെ സ്വന്തം തന്തക്കു പോലും നോക്കിയല്ലാതെ വായിക്കാന്‍ പറ്റാത്ത പേരുകള്‍.
മച്ചാ..ബ്രഹൂ..ബ്രഹൂന്റെ അച്ഛാ...മോഹനേട്ടാ...ഇത്രനാളും ഞാന്‍ കരുതിയത്‌ എന്തിനാണ് മോഹനേട്ടന്‍ മോന് ഇങ്ങനെ പേരിട്ടത് എന്നാണ്‌. ഇപ്പൊ മനസ്സിലായി അതൊന്നും അത്ര വല്യ സംഭവം അല്ല എന്ന്..അഥവാ അത് സംഭവമായെങ്കില്‍ തന്നെ അതുകൊണ്ട് ഉപകാരമല്ലേ ഉണ്ടായുള്ളൂ??
പ്രിയപ്പെട്ടവരേ.. കഥ ഇങ്ങനെ...
എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരന്‍..സകലവിധ ജബല്സകള്‍ക്കും എന്‍റെ നിഴല്‍ പോലെ കൂടെ നില്‍ക്കുന്നവന്‍, അവന്നാണ്‌ കഥയിലെ ഹീറോ.
സല്‍മാന്‍ഖാനെ പോലെ നെഞ്ചും വിരിച്ചു നടന്നവന്‍ ആലുംമൂടനെ പോലെ പതുങ്ങി പതുങ്ങി നടക്കേണ്ടി വന്ന കഥ..
നമ്മുടെ ഹീറോ എഞ്ചിനീയര്‍ ആവണമെന്ന മോഹവുമായി കൊടകര സഹൃദയ കോളേജില്‍ പഠിക്കുന്ന (എന്ന് ഭാവിക്കുന്ന ) കാലം. പി. സി ,തോമാച്ചന്റെ വായില്‍ നിന്നും നിലത്തു വീണ മുത്തുകളെല്ലാം പെറുക്കി കൂട്ടി എന്ട്രന്‍സ് എന്ന നൂലാമാല എങ്ങനെയൊക്കെയോ ചാടിക്കടന്ന ചില ബുജികളുടെ ഹീറോ ആയി വിലസുന്ന കാലം. മൂന്നാം സെമസ്റ്റെരിന്റെ ക്ലാസ് തുടങ്ങിയിരുന്നു...ശകുനപ്പിഴ പോലെ വരുന്ന സീരീസ് ടെസ്റ്റുകളെയും ഇടി വെട്ടിയവനെ കടിക്കാനായി പാമ്പായി വരുന്ന യൂനിവേര്‍സിട്ടി പരീക്ഷകളെയും മനസ്സാ ശപിച്ചു കൊണ്ട് കോളേജിലെ കലെഴ്സിനെ റൂട്ട് ആക്കാനുള്ള ഫോര്‍മുലകള്‍ കുത്തികോറി നടക്കുന്ന സമയത്താണ് കോളേജില്‍ പുതിയ ബാച്ച് വിദ്ധ്യാര്തികള്‍ എത്തിയത്.
പിന്നെ പറയേണ്ടല്ലോ..പക്ഷെ അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും കോളേജിലെ പിള്ളേര്‍ക്ക് പൂച്ചയുടെമുന്നില്‍ ഒണക്കമീന്‍ വച്ചിട്ട് തിന്നരുത് എന്ന് പറഞ്ഞപോലെ ആണ്. (അച്ചന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കുംഅസൂയയാണെന്ന് പൊതുവേ പറച്ചില്‍)
അങ്ങനെ
നിയന്ത്രണങ്ങളെല്ലാം മാറിയപ്പോള്‍ സീനിയേഴ്സ് ജൂനിയേഴ്സിനെ പരിചയപ്പെടല്‍ തുടങ്ങി. പെണ്‍കുട്ടികളെ സൌമ്യതയോടെ സംസാരിച്ചു മധുരം പുരട്ടി തേനില്‍ മുക്കി ശര്‍ക്കരപ്പാവോഴിച്ചു തണുപ്പിക്കുക. ജൂനിയര്‍ ആണ്‍കുട്ടികള്‍ ഷൈന്‍ ചെയ്യാതിരിക്കാന്‍ അവന്മാരെ പെണ്‍മാനികള്‍ക്ക് മുന്നില്‍ നാറ്റിക്കുക. ഇതാണ്പരിചയപ്പെടലിന്റെ ചുരുക്ക രൂപം.
ഒന്നര
വര്‍ഷമായി തന്റെ പേരിന്‍റെ പ്രത്യേകത കൊണ്ട് ക്യാമ്പസിന്റെ രോമാഞ്ചമായ നമ്മുടെ ഹീറോ തന്റെശിന്കിടികളോട് കൂടി ഒരു ദിവസം പതിവ് പരിചയപ്പെടലിനു ഇറങ്ങി. കമ്പ്യൂട്ടര്‍ സയന്‍സിലെ ഒരുകിളിച്ചുണ്ടന്‍ മാമ്പഴത്തെ കല്ലെറിഞ്ഞു വീഴ്ത്താനായി ക്ലാസ്സ്‌ റൂമില്‍ കയറി. ഒട്ടും മോശമാക്കിയില്ല. എല്ലാംപ്രുത്വിരാജ് സ്റ്റൈല്‍..കാല് കൊണ്ട് കസേര വലിച്ചിട്ടു മാമ്പഴത്തെ വിളിച്ചു വരുത്തി അതില്‍ ഇരുത്തി,വലത്തെകാല്‍ അപ്പുറത്തെ ഡെസ്കില്‍ കയറ്റി വച്ച് ബബിള്‍ ഗം ചവച്ചുകൊണ്ട് കൊടുത്തു ആദ്യത്തെ ഏറു.
"മോള്‍ടെ പേരെന്താ??"
"നീലിമ"
" ഓഹോ..നീലിമയെന്ന പേരും വച്ച് കറുത്ത ചുരിദാര്‍ ഇട്ടു വരാവോ മോളെ?? എന്താ ഒരു ഡ്രസ്സ്‌ സെന്‍സ്ഇല്ല്യാത്തെ ഇപ്പോളത്തെ കുട്ട്യോള്‍ക്ക്??"
ക്ലാസില്‍ എല്ലാവരും രംഗങ്ങള്‍ നോക്കികാണുന്നു. തല്‍പ്പരകക്ഷികളായ ചിലര്‍ക്ക് ഇപ്പൊ തന്നെനീലിമയെകൊണ്ട് പബ്ലിക്‌ ആയി തുണി മാറ്റിക്കുമോ എന്നാണു അറിയേണ്ടത്. പക്ഷെ അതുണ്ടായില്ല.
നായകന്‍ " അപ്പൊ മോളെ..ഇന്ന് ബ്ലാക്ക് ഇട്ടു വന്നോണ്ട് നിന്റെ പേര് ബ്ലാക്കിമാ. ന്താ..ബ്ലാക്കിമാ..എല്ലാരുംപറഞ്ഞേ..ബ്ലാക്കിമാ..." എല്ലാരും കോറസ്സ് പാടി...
"മോള്‍ നാളെ റെഡ് ഇട്ടോണ്ട് വന്നാല്‍ മോള്‍ടെ പേര് റെടിമ...കേട്ടോ മോളൂ..??"
മോള്‍ തല കുലുക്കി. നായകന്‍ വീണ്ടും.."ചേട്ടന്‍ മോള്‍ക്ക്‌ നല്ലൊരു പേര് പറഞ്ഞു തന്നിട്ട് മോളെന്താ ചേട്ടന്റെപേര് ചോദിക്കാത്തെ??അതല്ലേ അയ്ന്റെയൊരു മര്യാദ??"
ഒട്ടും വൈകിയില്ല. "ന്താ ഏട്ടന്റെ പേര്??"
നായകന്‍ എട്ടു ദിക്കും പൊട്ടുമാറു ഗര്‍ജിച്ചു. "ബ്രഹു....!!!!!!!"
"ബ്രഹു??ബ്രഹുവോ?? " കുട്ടി ചിരിക്കാന്‍ തുടങ്ങി...എല്ലാവരും അന്തം വിട്ടു നോക്കി നില്‍ക്കെ ബ്രഹു ശിന്കിടിയോടു പറഞ്ഞു..:ഗോവിന്ദന്കുട്ടി..കുട്ടി ചിരി നിര്‍ത്തനില്ല.
എന്ത് പേരാ ചേട്ടാ ഇത്??
ബ്രഹുവിനു മറുപടി പറയാന്‍ കഴിഞ്ഞില്ല. അതിനും മുന്‍പ് ശിന്കിടികളില്‍ ഒരാള്‍ ചാടി വീണു..
"അതായത് കുട്ടി..ബ്രഹു...ബ്രാസിയരിന്റെ ബ്ര.......ഹൂക്കിന്റെ ഹു....നിങ്ങളൊക്കെ അല്ലെ ഇതൊക്കെഅറിഞ്ഞിരിക്കേണ്ടത്??"
എന്നിട്ട് ശുപ്പാണ്ടി ജഗദീഷ് നില്ക്കുംപോലെ നെഞ്ചും വിരിച്ചു ഒറ്റ നില്‍പ്പ്. ബ്രഹു അവന്റെ നെഞ്ചുനോക്കി ഒറ്റചവിട്ട്. $#$^&%^&^$@^...അവിടെ രംഗത്തിനു കര്‍ട്ടന്‍ വീഴുന്നു.
വാര്‍ത്ത കാട്ടുതീ പോലെ പരന്നു. അങ്ങനെ സല്‍മാന്‍ ഖാനായി നടന്നവന്‍ ആലുംമൂടനെപോലെ പതുങ്ങിനടക്കാറായി. പക്ഷെ.. നഷ്ടത്തിലും അവനൊരു കൂട്ടുകാരിയെ കിട്ടി...അവളെയും സ്വന്തമാക്കി ഹീറോ ആയിസസുഖം വാഴുന്നു എന്റെ പ്രിയ സുഹൃത്ത്..
................... ......................... ....................... ....................

പൂമാല റോഡിലെ ബ്രഹുവിന്റെ വീട്ടു മുറ്റത്തു നിന്നും ഓര്‍മ്മകള്‍ ലോരോന്ഗ് മക്കാളിസ്റ്റെരില്‍ ഓഫീസ് റൂമില്‍ലാന്ഡ് ചെയ്തപ്പോള്‍ മോണിട്ടറില്‍ മിനിമൈസ് ചെയ്തു കിടന്ന ഫേസ് ബുക്ക്‌ വിന്‍ഡോ മിന്നുന്നു. മുഹമ്മദ്‌തുഫെയ്ല്‍ സെന്റ്‌ യൂ മെസ്സേജ്. ..
" അളിയാ...ഹൌ ഈസ് മലേഷ്യ??? നല്ല കിടിലന്‍ പീസുകളൊക്കെ ഒണ്ടോ???"
അയാട്ടക്ക് എറണാകുളം സാറ്റത്തില്‍ പഠിക്കുമ്പോള്‍ ചിന്നുവിനെ പരിചയപ്പെടാന്‍ പോയ തുഫെയ്ളിനോട് ചിന്നുചോദിച്ചു.."ഇയാള്‍ടെ പേരെന്താ??"
"മുഹമ്മദ്‌ തുഫെയ്ല്‍ ...."
"എന്ത്?? മിസ്സൈലോ???"
തുഫെയ്ല്‍ പുലിയായിരുന്നു..അവന്‍ പറഞ്ഞു..അല്ലാ..വാ....%^%^&%......

ഞാന്‍ പി ജെ അബ്ദുല്‍ കലാമിനെ മനസ്സിലോര്‍ത്തു മറുപടി കൊടുത്തു..

"ഐയാം ഫൈന്‍ അളിയാ..പീസുകളുടെ ചാകര തന്നടെയ്..."

.....>>>>>>>>>>>>>,<<<<<<<<<<<<<<<<<<<<<<>>>>>>>>>>>>>>><<<<<<<<<<<<<,<<